Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ അമീറിന്റെ ഫ്രാൻസിലെ വസതിയിൽ കവർച്ച,ആയുധം ചൂണ്ടി ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട്

August 15, 2021

August 15, 2021

ദോഹ: ഖത്തർ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ ഫ്രാന്‍സിലെ വസതിയില്‍ കവര്‍ച്ച നടന്നതായി റിപ്പോര്‍ട്ട്.  നാലുപേരടങ്ങുന്ന സംഘം വാതില്‍ പൊളിച്ച് അകത്തു കയറി കവര്‍ച്ച നടത്തിയതായാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.. വാച്ചുകള്‍ ഉള്‍പെടെയുള്ള വിലപിടിപ്പുള്ള ആഢംബര വസ്തുക്കള്‍ നഷ്ടപ്പെട്ടതായി പ്രമുഖ വാർത്താ ഏജൻസിയായ  എ. എഫ് .പി പ്പോര്‍ട്ട് ചെയ്തു.

ഫ്രഞ്ച് മെഡിറ്ററേനിയന്‍ റിസോര്‍ട്ട് ഓഫ് കാന്‍സിനു സമീപമാണ് അമീറിന്റെ പാലസ്.കവര്‍ച്ച നടക്കുമ്പോള്‍ ചില രാജ കുടുംബാംഗങ്ങള്‍ ഉണ്ടായിരുന്നതായി മറ്റൊരു പത്രം ആര്‍.ടി.എല്‍ റിപ്പോര്‍ട്ട് ചെയ്തു. നഗരത്തിലെ അന്വേഷണ ഏജന്‍സികള്‍ സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കവർച്ചക്കാരിൽ ഒരാൾ ആയുധം ചൂണ്ടി ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. പ്രധാനമായും വാച്ചുകളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.

1990കളിലാണ് ഖത്തർ രാജ കുടുംബം ഫ്രഞ്ച് വസതി സ്വന്തമാക്കിയത്. 75 ഏക്കര്‍ സ്ഥലത്ത് വിസ്തൃതമായ കൊട്ടാരമാണിത്.


Latest Related News