Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറില്‍ കൊവിഡ്-19 രോഗത്തിനൊപ്പം ഹൃദ്രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; ബാധിക്കുന്നവരില്‍ കൂടുതലും ചെറുപ്പക്കാര്‍

April 16, 2021

April 16, 2021

ദോഹ: ഖത്തറില്‍ കൊവിഡ്-19 രോഗത്തിനൊപ്പം ഹൃദ്രോഗികളുടെ എണ്ണവും ഗണ്യമായി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. രക്തം കട്ടപിടിക്കുന്നതിനാലാണ് കൊവിഡ് രോഗികളില്‍ ഹൃദ്രോഗം ഉണ്ടാകുന്നതെന്നും ഹാര്‍ട്ട് ഹോസ്പിറ്റലിലെ കണ്‍സല്‍റ്റന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ. ഒമര്‍ അല്‍ തമീമി പറഞ്ഞു. കൊവിഡ് രോഗത്തെ തുടര്‍ന്നുണ്ടായ സങ്കീര്‍ണ്ണതകള്‍ കാരണം നിരവധി രോഗികള്‍ കാര്‍ഡിയാക് കത്തീറ്റൈസേഷന് വിധേയരായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ആകെ 1043 കത്തീറ്റൈസേഷന്‍ കേസുകളില്‍ 16 എണ്ണം മാത്രമാണ് കൊവിഡ് കേസുകള്‍. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ മാത്രം ഇത് 25 ആയി വര്‍ധിച്ചു. ഇതിനര്‍ത്ഥം 143 കേസുകളില്‍ ഒരാള്‍ കൊവിഡ് രോഗിയാണ് എന്നാണ്. ഇത് 17.5 ശതമാനം വര്‍ധനവാണ്. ഇതിന് കാരണം കൊറോണ വൈറസിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.' -അല്‍ തമീമി പറഞ്ഞു. 

കൊറോണ വൈറസ് ബാധിക്കുന്നതോടെ ചെറുപ്പക്കാര്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഇരയാകുന്നു എന്നതാണ് ഭയപ്പെടുത്തുന്ന കാര്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

'കൊവിഡ്-19 മഹാമാരിക്ക് ശേഷം യുവാക്കള്‍ക്കിടയില്‍ കേസുകള്‍ ഇരട്ടിയായതായി ഞങ്ങള്‍ ശ്രദ്ധിച്ചു. ധമനിയിലെ തടസം, രക്തം കട്ടപിടിക്കുന്നതിലെ വര്‍ധനവ് എന്നിവ കാരണമാണ് സ്റ്റെന്റ് ഇടുന്ന ചികിത്സ ആവശ്യമാകുന്നത്. കൊവിഡിന് മുമ്പ് ഒരു ധമനിയിലാണ് തടസം കണ്ടിരുന്നത്. എന്നാല്‍ കറോണ വൈറസ് ബാധിക്കുന്നതോടെ ഒന്നിലധികം ധമനികളില്‍ തടസം ഉണ്ടാകുന്നതായി ഞങ്ങള്‍ ശ്രദ്ധിച്ചു. ഇത് രക്തം കട്ട പിടിക്കുന്നതിന്റെ അനുപാതത്തിലെ വര്‍ധനവിന് കാരണമാകുന്നു. കൂടാതെ ഇത് പള്‍മനറി ആര്‍ട്ടറി പോലുള്ള മറ്റ് ധമനികളെയും ബാധിച്ചേക്കാം.' -അദ്ദേഹം പറഞ്ഞു. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News