Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
അമേരിക്കൻ സഹായത്തോടെ യു.എ.ഇ നിർമിച്ച ചാരനിരീക്ഷണ സംവിധാനം ദുരുപയോഗം ചെയ്തതായി റിപ്പോർട്ട് 

December 12, 2019

December 12, 2019

ദോഹ : തീവ്രവാദത്തെ പ്രതിരോധിക്കുന്നതിനായി അമേരിക്കയുടെ സഹായത്തോടെ നിർമിച്ച ചാര നിരീക്ഷണ സംവിധാനം യു.എ.ഇ രാഷ്ട്രീയ എതിരാളികൾക്കും മനുഷ്യാവകാശ പ്രവർത്തകർക്കുമെതിരെ ഉപയോഗപ്പെടുത്തുന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. തങ്ങളുടെ പ്രാദേശിക എതിരാളികളായ ഖത്തറും ഫിഫ,യു.എൻ,എന്നീ രാജ്യാന്തര സമിതികളും ചാര നിരീക്ഷണ സംവിധാനമുപയോഗിച്ചുള്ള യു.എ.ഇ യുടെ സൈബർ ആക്രമണത്തിന്  ഇരയായിട്ടുണ്ടെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. ഗൂഗ്ൾ,യാഹൂ തുടങ്ങി അമേരിക്കയിലെ പ്രമുഖ കമ്പനികളും ഈ സംവിധാനം വഴി ആക്രമണത്തിന് ഇരയായതായും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

നാസയിലെ മുൻ ഉദ്യോഗസ്ഥൻ റിച്ചാർഡ് ക്ലർക്കിന്റെ നേതൃത്വത്തിലാണ് ചാരനിരീക്ഷണ സംവിധാനം വികസിപ്പിച്ചത്.മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് ഡബ്ള്യു ബുഷിന്റെയും ബിൽ ക്ളിന്റന്റെയും സഹായിയായിരുന്ന റിച്ചാർഡ് ക്ളർക് നാസയിലെ ജോലി രാജിവെച്ച്‌ അഞ്ചുവർഷങ്ങൾക്ക് ശേഷമാണ് ചാരനിരീക്ഷണ സംവിധാനം വികസിപ്പിക്കുന്നതിനായി യു.എ.ഇ യിൽ നിന്നും കരാർ നേടിയതെന്നും റിപ്പോർട്ടിൽ പറയുന്നു. 2001 ലെ അമേരിക്കൻ ഭീകരാക്രമണത്തെ തുടർന്ന് അൽ ഖാഇദ ഉൾപെടെയുള്ള ഭീകര സംഘടനകളെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ടാണ് യു.എ.ഇ ഇത്തരമൊരു ചാരനിരീക്ഷണ സംവിധാനം വികസിപ്പിച്ചത്. എന്നാൽ പിന്നീട് തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ നേരിടാൻ ചാരനിരീക്ഷണ സംവിധാനം യു.എ.ഇ ദുരുപയോഗം ചെയ്തതായാണ് വെളിപ്പെടുത്തൽ. 

2017 ൽ സൗദി സഖ്യരാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിക്കുന്നതിന് തൊട്ടു മുമ്പ് ഖത്തർ ന്യൂസ് ഏജൻസിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് അമീറിന്റെ പേരിൽ തെറ്റായ പ്രസ്താവന നൽകിയിരുന്നു. ഖത്തറിനെതിരെ ഉപരോധത്തിൽ ഏർപെട്ട ഒരു അയൽരാജ്യമാണ് ഇതിനു പിന്നിലെന്ന് തുടർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലിനെ ഏറെക്കുറെ ശരിവെക്കുന്നതാണ് റോയിട്ടേഴ്‌സിന്റെ പുതിയ വെളിപ്പെടുത്തൽ.


Latest Related News