Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ ഖത്തറിലേക്കുള്ള മടക്കയാത്ര വൈകും,പലർക്കും ജോലി നഷ്ടമാവും  

June 09, 2020

June 09, 2020

അൻവർ പാലേരി 

ദോഹ : കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ ഏർപെടുത്തിയ നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി പിൻവലിക്കാൻ തീരുമാനിച്ചെങ്കിലും നിലവിൽ നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ഖത്തറിലേക്ക് തിരിച്ചുവരാൻ ചുരുങ്ങിയത് മൂന്നോ നാലോ മാസങ്ങൾ ഇനിയും കാത്തിരിക്കേണ്ടി വരും. ഖത്തർ വിദേശകാര്യസഹമന്ത്രിയും ദേശീയ ദുരന്ത നിവാരണ സമിതി വക്താവുമായ ലുല്‍വ അല്‍ ഖാതിർ  തിങ്കളാഴ്ച്ച രാത്രി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത് പ്രകാരം ആഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തിൽ കോവിഡ് വ്യാപന തോത് കുറവുള്ള ഏതാനും ചില രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് മാത്രമാണ് രാജ്യത്ത് പ്രവേശനാനുമതി നൽകുക.സെപ്തംബര്‍ മാസത്തോടെ ആരോഗ്യമന്ത്രാലയത്തിന്‍റെ അനുമതിക്കും നിര്‍ദേശങ്ങള്‍ക്കുമനുസരിച്ച് കൂടുതല്‍ വിമാനസര്‍വീസുകള്‍ക്ക് അനുമതി നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.ഈ ഘട്ടം ആകുമ്പോഴേക്കും ഇന്ത്യയിൽ കോവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവുണ്ടായാൽ സെപ്തംബർ  മാസത്തിലെങ്കിലും നാട്ടിലുള്ള പ്രവാസികൾക്ക് ഖത്തറിലേക്ക് തിരിച്ചു വരാൻ കഴിയും. ഇപ്പോഴത്തെ സാഹചര്യത്തിൽ കോവിഡ് വ്യാപനം ശക്തമായി തുടരുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുള്ളത്. അതുകൊണ്ടു തന്നെ കോവിഡ് നിയന്ത്രണത്തിന് ഇന്ത്യ സ്വീകരിക്കുന്ന നടപടികളെ ആശ്രയിച്ചായിരിക്കും പ്രവാസികളുടെ തിരിച്ചുവരവ്.

അതേസമയം,സെപ്തംബറിലെങ്കിലും താമസ വിസയിൽ നാട്ടിൽ കഴിയുന്നവർക്ക് തിരിച്ചെത്താൻ കഴിഞ്ഞാലും പതിനാല് ദിവസം ഖത്തറിൽ ക്വറന്റൈനിൽ കഴിയണമെന്നാണ് നിർദേശം. കുറഞ്ഞ വേതനത്തിൽ ജോലി ചെയ്തിരുന്ന ഭൂരിഭാഗം പ്രവാസികളും ഷെയറിങ് അക്കമഡേഷനുകളിൽ താമസിക്കുന്നവരാണ്.നാട്ടിൽ നിന്നും തിരിച്ചെത്തിയാൽ തന്നെ ഇവർ പുതിയ താമസ സ്ഥലങ്ങൾ കണ്ടെത്തേണ്ടി വരും.ഒന്നിലേറെ പേർ താമസിക്കുന്ന മുറികളിൽ ഇവരെ ഉൾകൊള്ളാൻ എത്ര പേർ തയാറാകുമെന്ന കാര്യം കണ്ടറിയുക തന്നെ വേണം.ഉയർന്ന നിരക്ക് നൽകി പതിനാല് ദിവസം ഹോട്ടലുകളിലോ മറ്റിടങ്ങളിലോ താമസിക്കുന്ന കാര്യവും ഇവരെ  സംബന്ധിച്ചിടത്തോളം പ്രായോഗികമല്ല.

ഇതിനു പുറമെ,തിരിച്ചു വരവ് ഇനിയും നീണ്ടു പോയാൽ വിസാ കാലാവധിയുടെ കാര്യമുൾപെടെ നിരവധി ആശങ്കകൾ വേറെയുമുണ്ട്.രാജ്യത്തെ പല കമ്പനികളും നിലവിൽ നാട്ടിൽ കുടുങ്ങിയവർക്ക് പകരമായി ഖത്തറിൽ തന്നെ വിസാമാറ്റത്തിന് അനുമതിയുള്ള ജീവനക്കാരെ നിയമിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുമുണ്ട്.ഇങ്ങനെ വന്നാൽ നിലവിൽ ഖത്തറിൽ താമസവിസയുള്ള നാട്ടിൽ തുടരുന്ന മിക്കവരുടെയും ഭാവി അവതാളത്തിലാകും.ഇതിനിടെ,പുതുതായി അനുവദിച്ച എല്ലാ തൊഴിൽ വിസകളും റദ്ദാക്കിയതും പലർക്കും തിരിച്ചടിയാവും.അതേസമയം,നിലവിൽ ഖത്തറിൽ തൊഴിൽ വിസയിലുള്ള ജോലി നഷ്ടപ്പെട്ടവർക്ക് പുതിയ ജോലി കണ്ടെത്തി ഖത്തറിൽ തന്നെ തുടരാൻ കൂടുതൽ അവസരങ്ങളുണ്ടാവുമെന്നാണ് പ്രതീക്ഷ.

അതുകൊണ്ടു തന്നെ നിലവിൽ താമസ വിസയിൽ ഖത്തറിലുള്ള തൊഴിൽ രഹിതരായ ആളുകൾ ധൃതി പിടിച്ചു നാട്ടിലേക്ക് മടങ്ങുന്നതിന് പകരം ഏതെങ്കിലും വിധത്തിൽ ഖത്തറിൽ തുടരാൻ കഴിഞ്ഞാൽ അത് പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തൽ.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News