Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തർ ലോകകപ്പ് : കളി കാണുന്നില്ലെങ്കിൽ ടിക്കറ്റ് തിരിച്ചുനൽകാമെന്ന് സുപ്രീം കമ്മിറ്റി

January 24, 2022

January 24, 2022

ദോഹ : ഏറെ നാളുകളുടെ കാത്തിരിപ്പിനൊടുവിൽ ഖത്തർ ഫുട്‍ബോൾ ലോകകപ്പിനുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. ഫിഫയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി നടക്കുന്ന ടിക്കറ്റ് വില്പനയ്ക്ക് മികച്ച പ്രതികരണമാണ് ലോകത്തിന്റെ നാനാഭാഗത്ത് നിന്നും ലഭിക്കുന്നത്. യോഗ്യതാ മത്സരങ്ങൾ അവസാനിക്കാത്തതിനാൽ ടൂർണമെന്റിൽ പന്തുതട്ടുന്ന 32 ടീമുകൾ ഏതൊക്കെ എന്നത് ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും, ഗ്രൂപ്പ് ഘട്ടം മുതലുള്ള മത്സരങ്ങൾക്ക് ഇപ്പോൾ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാം.

ടിക്കറ്റുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾക്ക് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സുപ്രീം കമ്മിറ്റി. ഒരു ഗ്രൂപ്പ് മത്സരത്തിന് ബുക്ക് ചെയ്ത ടിക്കറ്റിൽ താല്പര്യമില്ലാത്ത ടീമുകളാണ് മത്സരിക്കുന്നതെങ്കിൽ,  ടിക്കറ്റ് തിരിച്ചു നൽകാനുള്ള അവസരമുണ്ടെന്ന് സുപ്രീം കമ്മിറ്റി പ്രതിനിധി ഖാലിദ് അൽ നാമ വ്യക്തമാക്കി. "ജനുവരി 19 മുതൽ ഫെബ്രുവരി 8 വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ആദ്യ ഘട്ടം. ഈ കാലയളവിൽ ടിക്കറ്റിന് ബുക്ക് ചെയ്യുന്ന ആളുകൾ പണം അടയ്‌ക്കേണ്ടതില്ല. ടിക്കറ്റിന് അപേക്ഷിച്ചവരുടെ എണ്ണം, ലഭ്യമായ ടിക്കറ്റുകളുടെ എണ്ണത്തേക്കാൾ കൂടുതൽ ആണെങ്കിൽ പ്രത്യേക നറുക്കെടുപ്പിലൂടെ ടിക്കറ്റിന്റെ അവകാശികളെ തിരഞ്ഞെടുക്കും. മാർച്ചിലാണ് ഈ ഘട്ടം നടക്കുക , വിജയികളെ ഫിഫ ബന്ധപ്പെടും.അതിന് ശേഷം മാത്രമാണ് ടിക്കറ്റിനുള്ള പണമടക്കേണ്ടത്."- അൽ നാമ അറിയിച്ചു. ടിക്കറ്റ് ലഭിച്ച ശേഷം, ഏതെങ്കിലും കാരണങ്ങൾ കൊണ്ടോ, മത്സരത്തിൽ ഏറ്റുമുട്ടുന്ന ടീമുകളുടെ കളി കാണാൻ താല്പര്യമില്ലെങ്കിലോ ഈ ടിക്കറ്റുകൾ ഫിഫയ്ക്ക് തന്നെ തിരിച്ചുനൽകാനുള്ള സംവിധാനം ഏർപ്പെടുത്തുമെന്നും അൽ നാമ കൂട്ടിച്ചേർത്തു.


Latest Related News