Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിൽ പള്ളികളിൽ പ്രവേശിക്കാൻ ഇനി ഇഹ്തിറാസ് വേണ്ട, ആരാധനാലയങ്ങളിലെ കോവിഡ് ഇളവുകൾ വിശദമായി അറിയാം

March 10, 2022

March 10, 2022

ദോഹ : പ്രതിദിന കോവിഡ് കണക്കുകൾ കുറഞ്ഞതോടെ പ്രാർത്ഥനാലയങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതായി ഔകാഫ് മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച മുതലാണ് ഇളവുകൾ പ്രാബല്യത്തിൽ വരിക. പള്ളികളിൽ പാലിക്കേണ്ടിയിരുന്ന സാമൂഹിക അകലം ഇനി ആവശ്യമില്ലെന്നും പള്ളികളിലെ ശുചിമുറികൾ തുറന്ന് പ്രവർത്തിക്കുമെന്നും മന്ത്രാലയം അറിയിച്ചു. 

കുട്ടികൾക്കും ഇനി മുതൽ ആരാധനാലയങ്ങളിൽ പ്രവേശിക്കാം. ദിവസേനയുള്ള പതിവ് പ്രാർത്ഥനകൾക്ക് ഇഹ്തിറാസ് ആപ്ലിക്കേഷന്റെ ആവശ്യമില്ല. അതേസമയം, വെള്ളിയാഴ്ച ദിവസങ്ങളിൽ ജുമാ നമസ്കാരം നിർവഹിക്കാൻ എത്തുന്നവർ ഇഹ്തിറാസിലെ ഗ്രീൻ സ്റ്റാറ്റസ് ഹാജരാക്കണം. പള്ളിയിൽ എത്തുന്നവർ  നിസ്കാരപ്പായകൾ കൊണ്ടുവരുന്ന വ്യവസ്ഥിതിയിലും മാറ്റമുണ്ട്. ഇനിമുതൽ പള്ളിയിലെ പായയിൽ തന്നെ നമസ്കാരം നിർവ്വഹിക്കാം. ശനിയാഴ്ച മുതൽ സ്ത്രീകൾക്ക് പ്രാർത്ഥിക്കാനുള്ള ഇടങ്ങളും തുറന്നുകൊടുക്കും.


Latest Related News