Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ ഫുട്‍ബോൾ ലോകകപ്പ് : താമസമുറികളുടെ വാടക കുതിച്ചുയരുമെന്ന് റിപ്പോർട്ട്

December 27, 2021

December 27, 2021

ദോഹ : കാല്പന്തിന്റെ വിശ്വമാമാങ്കത്തിന് അടുത്ത വർഷം വേദിയാവുന്ന ഖത്തറിൽ, ടൂർണമെന്റിനോട് അനുബന്ധിച്ച് വാടകയിൽ വൻ വർദ്ധനവ് ഉണ്ടാവുമെന്ന് റിപ്പോർട്ട്. ദോഹ ന്യൂസ്നൽകിയ റിപ്പോർട്ട് പ്രകാരം, താമസിക്കാൻ ഉതകുന്ന കെട്ടിടങ്ങളുടെ വാടകയിൽ ആണ് വ്യതിയാനം ഉണ്ടാവുക. ഒരു മില്യനോളം ആളുകൾ ലോകകപ്പ് വീക്ഷിക്കാനായി ഖത്തറിൽ എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. 

ഖത്തർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന റിയൽ  എസ്റ്റേറ്റ് ഗ്രൂപ്പായ അൽ അസ്മാഖ് ആണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. ലുസൈലിൽ അടക്കം നിരവധി പുതിയ പ്രോജക്ടുകൾ അന്തിമഘട്ടത്തിൽ ആണെന്നും റിപ്പോർട്ടിൽ പറയുന്നു. അടിസ്ഥാനസൗകര്യങ്ങൾക്കായി 20 ബില്യൺ ഡോളറോളം തുകയാണ് കഴിഞ്ഞ ബജറ്റിൽ മാറ്റിവെച്ചത്. ഇതുപയോഗിച്ചാണ് ലോകകപ്പ് മുന്നൊരുക്കങ്ങൾ മുന്നേറുന്നത്. സുപ്രീം കമ്മറ്റിയുടെ മേൽനോട്ടത്തിൽ വിവിധ കെട്ടിടസമുച്ചയങ്ങൾ നിർമ്മിക്കുകയും പതിനയ്യായിരത്തോളം റൂമുകൾ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ വാടക നിശ്ചയിച്ച ശേഷം, അഞ്ചുവർഷത്തെ കരാർ അടിസ്ഥാനത്തിൽ ഇവ കൈമാറ്റം ചെയ്യപ്പെടും. 2022 ന്റെ ആദ്യപകുതിയോടെ സിംഗിൾ ബെഡ്‌റൂം, ഡബിൾ ബെഡ്‌റൂം ഫ്‌ളാറ്റുകളുടെ ആവശ്യക്കാരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാവുമെന്നും, ഇതിന് ആനുപാതികമായി വാടകയും വർധിക്കുമെന്നും റിപ്പോർട്ട് പറയുന്നു.


Latest Related News