Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറില്‍ തീപിടിത്തങ്ങള്‍ ഗണ്യമായി കുറഞ്ഞതായി ആഭ്യന്തര മന്ത്രാലയം

February 28, 2021

February 28, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


ദോഹ: ഖത്തറില്‍ തീപിടിത്തങ്ങള്‍ ഗണ്യമായി കുറഞ്ഞതായി ആഭ്യന്തര മന്ത്രാലയം. 2019 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ഉണ്ടായ തീപിടിത്തങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായതായും രാജ്യത്തെ ജനങ്ങളുടെ അവബോധമാണ് ഇതിന് പ്രധാന കാരണമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റിലെ പ്രിവന്റീവ് അവേര്‍നസ് വിഭാഗം മേധാവി കേണല്‍ ജാബര്‍ മുഹമ്മദ് അല്‍ മാരി പറഞ്ഞു.

ഖത്തറില്‍ അഗ്നിബാധ ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിനായി അഗ്നിശമനസേന അപകട സ്ഥലത്ത് എത്തുന്നതിനുള്ള പരമാവധി സമയം ഏഴ് മുതല്‍ ഒമ്പത് മിനുറ്റ് വരെയാണെന്നും അദ്ദേഹം പറഞ്ഞു.

'നിലവില്‍ രാജ്യത്തുടനീളം ഞങ്ങളുടെ സേവനങ്ങള്‍ നല്‍കുന്ന 23 കേന്ദ്രങ്ങളാണ് ഉള്ളത്. ഇവ ഓരോ പ്രദേശങ്ങള്‍ക്കുമായി വിഭജിച്ച് നല്‍കിയിരിക്കുകയാണ്. ഈ പ്രദേശങ്ങളെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് മൂന്ന് സെക്ടറുകളായി തിരിച്ചിട്ടുണ്ട്. 11 കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന ദോഹ സെക്ടര്‍, ആറ് കേന്ദ്രങ്ങള്‍ വീതമുള്ള തെക്കന്‍ സെക്ടറും വടക്കന്‍ സെക്ടറും.' -അദ്ദേഹം പറഞ്ഞു. 

സമൂഹത്തില്‍ അവബോധം സൃഷ്ടിക്കാനുള്ള വകുപ്പിന്റെ ശ്രമങ്ങള്‍ വിജയം കണ്ടതിനാലാണ് തീപിടിത്തങ്ങള്‍ കുറയാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ റേഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തീപിടിത്തത്തിനെതിരായ സുരക്ഷാ നടപടികള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്രത്യേകിച്ച് ശീതകാലത്തെ ക്യാമ്പിങ് സീസണില്‍ കൂടുതല്‍ ജാഗ്രത വേണം. എക്സ്റ്റിംഗ്വിഷറുകളും ഫയര്‍ ബ്ലാങ്കറ്റുകളുമെല്ലാം കരുതണം. തീപിടുത്തത്തിന്റെ ആദ്യ മണിക്കൂറുകള്‍ വളരെ പ്രധാനപ്പെട്ടതാണ്. അഗ്നിബാധ കാരണം ഉണ്ടാകുന്ന നഷ്ടങ്ങള്‍ കുറയ്ക്കാന്‍ ആദ്യ മണിക്കൂറുകളിലെ രക്ഷാപ്രവര്‍ത്തനത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 

വൈദ്യുത കണക്ഷനുകളുടെയും ഹീറ്ററുകളുടെയും തെറ്റായ ഉപയോഗത്തിലൂടെ ഉണ്ടാകുന്ന അഗ്നിബാധ എങ്ങനെ തടയാമെന്ന് അദ്ദേഹം വിശദീകരിച്ചു. ക്യാമ്പര്‍മാര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ വകുപ്പുകളുമായും ചില സ്ഥാപനങ്ങളുമായും സഹകരിച്ച് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് ബോധവല്‍ക്കരണത്തിനായി ക്യാമ്പര്‍മാരെ സന്ദര്‍ശിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് 2019 അവസാനത്തോടെ 11 ഫയര്‍ ട്രക്കുകള്‍ പുതുതായി വാങ്ങി. ഈ വര്‍ഷം എത്താനിരിക്കുന്ന 23 വാഹനങ്ങള്‍ക്ക് പുറമെയാണ് ഇത്. കെട്ടിടങ്ങളിലെയും ടവറുകളിലെയും തീ അണയ്ക്കാനും രാസവസ്തുക്കള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ കൈകാര്യം ചെയ്യാനും മറ്റ് അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താനുമെല്ലാം ഇവ സഹായിക്കും. 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News