Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഖത്തറിലെ വന്യജീവി സങ്കേതങ്ങൾ സന്ദർശിക്കാനുള്ള അനുമതി, രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചു

January 25, 2022

January 25, 2022

ദോഹ : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന ഒൻപത് വന്യജീവി സങ്കേതങ്ങൾ സന്ദർശിക്കാൻ അപേക്ഷ നൽകാനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. അറേബ്യൻ വിഭാഗത്തിൽ പെട്ട പ്രത്യേക ഇനം മാനുകൾ, ഏഷ്യൻ കലമാനുകൾ, മുയലുകൾ, മുള്ളൻപന്നികൾ തുടങ്ങിയ വന്യജീവികളെ അടുത്തുനിന്നും കാണാനുള്ള അവസരമാണ് രജിസ്റ്റർ ചെയ്യുന്നവർക്ക് ലഭിക്കുക. 

വന്യജീവി സങ്കേതങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്റിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. എത്ര സന്ദർശകരാണ് സംഘത്തിലുള്ളത്, എത്ര മണിക്കാണ് സന്ദർശിക്കാൻ ഉദ്ദേശിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് അപേക്ഷ നൽകേണ്ടത്. പ്രകൃതിയിലെ വൈവിധ്യത്തെ സംരക്ഷിക്കാൻ കൃത്യമായ ഇടപെടലുകൾ നടത്തുന്നുണ്ടെന്നും, സങ്കേതങ്ങളിൽ നിരന്തരം പട്രോളിംഗ് നടത്തുന്നുണ്ടെന്നും പരിസ്ഥിതി മന്ത്രാലയത്തിന്റെ വക്താവ് അൽ സഫ്രാൻ അറിയിച്ചു. കണക്കുകൾ പ്രകാരം ഖത്തറിന്റെ ആകെ കരഭൂമിയുടെ 23.6 ശതമാനവും വന്യജീവി സങ്കേതങ്ങൾക്കായി മാറ്റിവെച്ചിട്ടുണ്ട്. 3,464 ചതുരശ്ര കിലോമീറ്ററിലായാണ് ഒൻപത് വന്യജീവി സങ്കേതങ്ങൾ വ്യാപിച്ചുകിടക്കുന്നത്.


Latest Related News