Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
സൂഖ് വാഖിഫിൽ റമദാൻ പുസ്തകമേള ഇന്നുമുതൽ, പത്തോളം രാജ്യങ്ങളിൽ നിന്നുള്ള പുസ്തകങ്ങൾ ലഭ്യമാവും

April 08, 2022

April 08, 2022

ദോഹ : റമദാൻ പ്രമാണിച്ചുള്ള പ്രത്യേക പുസ്തകമേളയ്ക്ക് സൂഖ് വാഖിഫിൽ ഇന്ന് തുടക്കം. ഖത്തറടക്കം പത്ത് രാജ്യങ്ങളിൽ നിന്നുള്ള, 35 പ്രസാധകരുടെ പുസ്തകങ്ങളാണ് മേളയിൽ വില്പനയ്‌ക്കെത്തുക. ഖത്തറിൽ നിന്നുള്ള 13 പബ്ലിഷിങ് കമ്പനികളാണ് മേളയുടെ ഭാഗമാവുന്നത്. 

ഇന്ത്യ, സൗദി അറേബ്യ, കുവൈത്ത്, ലെബനൻ, സിറിയ, ജോർദാൻ, ഓസ്‌ട്രേലിയ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകരും മേളയിൽ പുസ്തകങ്ങളുമായി എത്തും. സാംസ്കാരികമന്ത്രാലയവും വിവിധസംഘടനകളും സംയുക്തമായാണ് മേള നടത്തുന്നത്. ജനുവരിയിൽ നടന്ന ദോഹ അന്താരാഷ്ട്ര പുസ്തക മേളയുടെ മറ്റൊരു പതിപ്പാണ് റമദാൻ പുസ്തകമേളയെന്ന് സംഘാടകർ അറിയിച്ചു. ഏപ്രിൽ 16 വരെ നീണ്ടുനിൽക്കുന്ന മേള, ഇന്ന് രാത്രി 8:30 ന് ആരംഭിക്കും.


Latest Related News