Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
റമദാനിൽ ഖത്തർ എയർവേയ്‌സിൽ യാത്ര ചെയ്യുന്നവർക്ക് വൻ ആനുകൂല്യങ്ങൾ

March 30, 2022

March 30, 2022

ദോഹ : പരിശുദ്ധ റമദാൻ വീണ്ടും വിരുന്നെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഖത്തർ എയർവേയ്‌സ് റമദാൻ ഓഫറുകൾ പ്രഖ്യാപിച്ചു. എയർവേയ്സിലെ യാത്രക്കാർക്ക് റമദാൻ കാലയളവിൽ 20 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കുമെന്ന് ഖത്തർ എയർവേയ്സ് സീനിയർ വൈസ് പ്രസിഡന്റ് എഹബ് അമിൻ അറിയിച്ചു. ഏപ്രിൽ 5 മുതലുള്ള യാത്രകൾക്കാണ് ഈ ഓഫറുകൾ ലഭ്യമാവുക.  

ടിക്കറ്റ് നിരക്കിലെ ഇളവിനൊപ്പം, ഫസ്റ്റ് ക്ലാസ്/ബിസിനസ് ക്ലാസ് യാത്രക്കാർക്കും ഓഫറുകളുണ്ട്. റമദാൻ കാലയളവിൽ യാത്ര ചെയ്യുന്നവർക്ക് ഇരട്ടി ക്യു പോയിന്റുകൾ ലഭിക്കും. കുടുംബത്തോടൊപ്പം ചെലവഴിക്കേണ്ട, സന്തോഷം പങ്കിടേണ്ട ദിവസങ്ങളാണ് റമദാൻ എന്നും, മുഴുവൻ യാത്രക്കാർക്കും ആശംസകൾ നേരുന്നുവെന്നും ഖത്തർ എയർവേയ്‌സ് അറിയിച്ചു. http://qatarairways.com/ramadan എന്ന ലിങ്കിലൂടെയാണ് റമദാൻ സ്പെഷ്യൽ ഓഫർ ലഭ്യമാവുന്ന ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടത് എന്നും ഖത്തർ എയർവേയ്സ് വ്യക്തമാക്കി.


Latest Related News