Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദോഹയിൽ രാജീവ് ഗാന്ധി അനുസ്മരണം,വികസനത്തിൽ ഇന്ത്യയെ കൈപിടിച്ചുയർത്തിയ നേതാവെന്ന് സി ആര്‍ മഹേഷ് എം എല്‍ എ

May 22, 2023

May 22, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ: വികസന പദ്ധതികളില്‍ വിശ്വാസമര്‍പ്പിച്ച് ഇന്ത്യയെ ആധുനികതയുടെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുകയും ശാസ്ത്രവളര്‍ച്ചയ്ക്ക് ഗതിവേഗം നല്‍കുകയും ചെയ്ത നേതാവായിരുന്നു രാജീവ് ഗാന്ധിയെന്ന്  കെ പി സി സി ജനറല്‍ സെക്രട്ടറിയും കരുനാഗപ്പള്ളി എം എല്‍ എയുമായ സി ആര്‍ മഹേഷ്.ദോഹയിൽ ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രാജീവ് ഗാന്ധിയുടെയും യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ശാസ്താംകോട്ട സുധീറിന്റെയും അനുസ്മരണ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഒലീവ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പരിപാടിയിൽ  ഒ ഐ സി സി ഇന്‍കാസ് കൊല്ലം ജില്ലാ പ്രസിഡണ്ട് ഹാഷിം അപ്സര അധ്യക്ഷനായിരുന്നു.  

വെറുപ്പിന്റെയും വിഭാഗീയതയുടെയും പ്രത്യയശാസ്ത്രങ്ങളെ വളരാന്‍ അനുവദിക്കാത്ത നേതാവായിരുന്നു രാജീവ് ഗാന്ധി എന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഒ ഐ സി സി ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സമീര്‍ ഏറാമല പറഞ്ഞു.അജാട്ട് അബ്രഹാം, നയിം മുള്ളുങ്കല്‍ എന്നിവര്‍ രാജീവ് ഗാന്ധിയെയും ശാസ്താം കോട്ട സുധീറിനെയും അനുസ്മരിച്ചു പ്രഭാഷണം നടത്തി.

ജുട്ടാസ് പോള്‍, ശ്രീജിത്ത് എസ് നായര്‍, ജോര്‍ജ് അഗസ്റ്റിന്‍, ഷൈനി കബീര്‍, ഷാഹിദ് വി പി, അനില്‍ പി ജി, ഷമീന റാഫി, ശരണ്യ അനില്‍ എന്നിവര്‍ സംസാരിച്ചു.ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ കൊല്ലം ജില്ല ജനറല്‍ സെക്രട്ടറി ഷിബു ഇബ്രാഹിംകുട്ടി സ്വാഗതവും ട്രഷറര്‍ കൊടിയോട്ട് രഞ്ജിത്ത് നന്ദിയും പറഞ്ഞു.

സംഘടനയിലേക്ക് പുതുതായി കടന്നുവന്ന അംഗങ്ങളെ സി ആര്‍ മഹേഷ് ഷാള്‍ അണിയിച്ചു സ്വീകരിച്ചു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe


Latest Related News