Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ജെ.എൻ.യു കാമ്പസിൽ ആർ.എസ്.എസ് ഗുണ്ടാവിളയാട്ടം,പെൺകുട്ടികൾ ഉൾപെടെയുള്ള വിദ്യാർത്ഥികളെ മാരകമായി ആക്രമിച്ചു 

January 05, 2020

January 05, 2020

ദൽഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ദില്ലി ജെ.എൻ.യു വിദ്യാർത്ഥികൾക്കെതിരെ എ.ബി.വി.പി ആക്രമണം. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി യൂണിയൻ അധ്യക്ഷ ഐഷി ഘോഷ് അടക്കമുള്ള വിദ്യാർത്ഥികളെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അധ്യാപകർക്ക് നേരെയും ആക്രമണമുണ്ടായി. പോലീസ് അക്രമികളെ സഹായിക്കുകയാണെന്ന് അധ്യാപകർ പറഞ്ഞു. സബർമതി ഹോസ്റ്റൽ അക്രമികൾ അടിച്ചു തകർത്തു. നിരവധി വിദ്യാർഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് വൈകിട്ടോടെ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ പുറത്തുനിന്നെത്തിയ ഗുണ്ടകളും കാമ്പസിനുള്ളിലെ എ.ബി.വി.പി പ്രവര്‍ത്തകരും ചേര്‍ന്നു മാരകമായി ആക്രമിക്കുകയായിരുന്നു.

50ല്‍ അധികം ആളുകള്‍ ആക്രമണ സംഘത്തിലുണ്ടെന്ന്  വിദ്യാര്‍ഥികള്‍ പറയുന്നു. മുഖംമൂടി ധരിച്ചാണ് അക്രമി സംഘമെത്തിയത്. ഇവര്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ ആക്രമിക്കുകയും വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. വടികളും മരകായുധങ്ങളുമായാണ് അക്രമിസംഘം പെൺകുട്ടികൾ ഉൾപ്പെടെയുള്ള സംഘത്തെ തല്ലിച്ചതച്ചത്. ഗുണ്ടകൾ ഇപ്പോഴും കാമ്പസിൽ തുടരുകയാണ്.

പോലീസ് സംഘം അക്രമം നോക്കിനിൽക്കുകയാണെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ കൊണ്ടുപോകാനെത്തിയ ആംബുലൻസുകളും അക്രമികൾ തടയുകയാണ്. രാത്രി വൈകിയും അക്രമികൾ കാമ്പസിൽ അഴിഞ്ഞാടുകയാണെന്നാണ് റിപ്പോർട്ട്. സ്ഥലത്ത് ഇപ്പോഴും ഭീകരാന്തരീക്ഷം നിലനിൽക്കുകയാണ്.

ഇതിനിടെ,ഡൽഹിയിലെ പോലീസ് ആസ്ഥാനം ഉപരോധിക്കാൻ ജാമിയ മില്ലിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികൾ ആഹ്വാനം ചെയ്തു.


Latest Related News