Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഗാന്ധിജയന്തി ദിനത്തിൽ രക്തദാനത്തിനൊരുങ്ങി അലീവിയ മെഡിക്കൽ സെന്റർ 

October 01, 2020

October 01, 2020

ദോഹ : ഗാന്ധിജയന്തിദിനമായ ഒക്‌ടോബര്‍ രണ്ടിന് ഖത്തറിലെ അലീവിയ മെഡിക്കല്‍ സെന്റര്‍ ആന്‍ഡ് വെല്‍കെയര്‍ ഫാര്‍മസീസിന്റെ സേവനവിഭാഗമായ ആള്‍വെല്‍ ഡോട് ലൈവ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ച് രാവിലെ ഏഴു മുതൽ അലീവിയ മെഡിക്കല്‍ സെന്ററിലാണ് ക്യാമ്പ് നടക്കുക.. കൂടുതല്‍ വിവരങ്ങള്‍ക്ക് 4412999 എന്ന നമ്പറില്‍ വിളിക്കുകയോ 55212999 നമ്പറില്‍ വാട്‌സ്ആപ് ചെയ്യുകയോ ചെയ്യാമെന്നും അധികൃതർ അറിയിച്ചു.

കൊവിഡ് സാഹചര്യത്തിലും മാനുഷികമായ പ്രവര്‍ത്തനങ്ങള്‍ മുടങ്ങരുതെന്നും  വിവിധ മേഖലകളിലെ നിയന്ത്രണങ്ങളില്‍ ഖത്തര്‍ സര്‍ക്കാര്‍ ഇളവുനല്‍കിയത് ഇത്തരം ക്യാമ്പുകള്‍ നടത്താന്‍ കൂടുതല്‍ സഹായകരമായതായും എം.ഡിയും ചെയര്‍മാനുമായ കെ.പി. അഷ്‌റഫ് അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിലേക്ക് സന്ദേശമയക്കുക


Latest Related News