Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
ഒമ്പതു മാസത്തിനിടെ ഖത്തറിലെ ജനസംഖ്യയില്‍ 147,000 പേര്‍ കുറഞ്ഞു 

March 02, 2021

March 02, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


ദോഹ: ഒമ്പത് മാസത്തിനിടെ ഖത്തറിലെ ജനസംഖ്യയില്‍ വലിയ കുറവുണ്ടായതായി പ്ലാനിങ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 147,000 ല്‍ അധികം പേരാണ് ജനസംഖ്യയില്‍ നിന്ന് കുറഞ്ഞത്. 2020 മെയ് മാസത്തില്‍ 28.07 ലക്ഷമായിരുന്നു ഖത്തറിലെ ജനസംഖ്യ. എന്നാല്‍ 2021 ഫെബ്രുവരിയില്‍ ഇത് 26.60 ലക്ഷമായി കുറഞ്ഞതായി പ്ലാനിങ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 

2020 ജൂണ്‍ മാസത്തില്‍ 27.9 ലക്ഷം, ജൂലൈ മാസത്തില്‍ 27.4 ലക്ഷം, ഓഗസ്റ്റ് മാസത്തില്‍ 27.3 ലക്ഷം, സെപ്റ്റംബര്‍ മാസത്തില്‍ 27.2 ലക്ഷം, ഒക്ടോബര്‍ മാസത്തില്‍ 27.17 ലക്ഷം, നവംബര്‍ മാസത്തില്‍ 27.15 ലക്ഷം, ഡിസംബര്‍ മാസത്തില്‍ 26.8 ലക്ഷം, ജനുവരി മാസത്തില്‍ 26.6 ലക്ഷം എന്നിങ്ങനെയാണ് ഖത്തറിലെ പ്രതിമാസ ജനസംഖ്യയുടെ കണക്ക്. ജനസംഖ്യയിലെ ക്രമമായ താഴ്ച ഇതില്‍ വ്യക്തമാണ്. 

ഖത്തറിലെ പുരുഷന്മാരുടെ എണ്ണം 19 ലക്ഷവും സ്ത്രീകളുടെ എണ്ണം 750,910 ഉം ആണെന്നും പ്ലാനിങ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി വ്യക്തമാക്കി. 

ജനസംഖ്യ രേഖപ്പെടുത്തുമ്പോള്‍ ഖത്തറിന് പുറത്തുള്ള പൗരന്മാരുടെ എണ്ണം ഇതില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News