Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
5ജി പിന്തുണയോടെയുള്ള ഖത്തറിലെ ആദ്യ ഡ്രൈവര്‍ രഹിത വിതരണ വാഹനത്തിന്റെ പരീക്ഷണ ഓട്ടം തുടങ്ങി (വീഡിയോ കാണാം)

January 06, 2021

January 06, 2021

ദോഹ: 5ജി സാങ്കേതികവിദ്യയുടെ പിന്തുണയോടെയുള്ള ഖത്തറിലെ ആദ്യ ഡ്രൈവര്‍ രഹിത വിതരണ വാഹനം പരീക്ഷണ ഓട്ടം ആരംഭിച്ചു. എയര്‍ലിഫ്റ്റ് സിസ്റ്റംസ് ആണ് വാഹനം അവതരിപ്പിച്ചത്. എജ്യുക്കേഷന്‍ സിറ്റിയിലാണ് സ്വയം ഓടുന്ന വിതരണ വാഹനത്തിന്റെ പരീക്ഷണ ഓട്ടം ആരംഭിച്ചത്. 

പരീക്ഷണ ഓട്ടത്തിന്റെ സമയത്ത് എജ്യുക്കേഷന്‍ സിറ്റിയിലെ താമസക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും തലാബത്തില്‍ സാധാരണ പോലെ ഓര്‍ഡര്‍ ചെയ്യുകയും പണം ഓണ്‍ലൈനായി അടയ്ക്കുകയും ചെയ്യും. ഓര്‍ഡറുകള്‍ സുരക്ഷിതമായി വിതരണം ചെയ്യപ്പെട്ടു എന്ന് ഉറപ്പിക്കാനായി ഉപഭോക്താക്കള്‍ക്ക് ഒരു ക്യു.ആര്‍ കോഡ് നല്‍കും. ഈ കോഡ് ഉപയോഗിച്ച് വിതരണ വാഹനത്തിന്റെ കമ്പാര്‍ട്ട്‌മെന്റ് തുറന്ന് ഉല്‍പ്പന്നത്തിന്റെ പാക്കറ്റ് ഉപഭോക്താക്കള്‍ക്ക് എടുക്കാം. 

മനുഷ്യന്‍ വിതരണം ചെയ്യുന്നതുമായി ആളില്ലാ വാഹനത്തിന്റെ വിതരണം താരതമ്യം ചെയ്ത് കൊണ്ട് പരീക്ഷണ ഓട്ടം മൂന്ന് മാസം നീളും. ഉപഭോക്താക്കളില്‍ നിന്ന് സ്മാര്‍ട്ട് വാഹനത്തിന്റെ ഡെലിവറിയെ കുറിച്ചുള്ള അഭിപ്രായങ്ങളും സ്വരൂപിക്കും. ഈ വിവരങ്ങള്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് പൂര്‍ണ്ണ സംതൃപ്തി നല്‍കുന്ന തരത്തില്‍ സ്മാര്‍ട്ട് വാഹനം ഉപയോഗിച്ചുള്ള വിതരണം ദീര്‍ഘകാലം തുടരാനാവശ്യമായ കാര്യങ്ങള്‍ ചെയ്യും. 

വോഡഫോണിന്റെ 5ജി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഡ്രൈവര്‍ രഹിത വിതരണ വാഹനം പ്രവര്‍ത്തിക്കുന്നത്. ദൂരെയുള്ള കണ്‍ട്രോള്‍ റൂമില്‍ നിന്ന് വാഹനം കൃത്യമായി നിരീക്ഷിക്കപ്പെടും. അടിയന്തിര സാഹചര്യങ്ങളില്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് വാഹനത്തെ നിയന്ത്രിക്കാനും വാഹനം നിര്‍ത്താനും സാധിക്കും. 

'ഖത്തറിലെ സ്ഥാപനങ്ങളുമായി ചേര്‍ന്ന് സ്വയം ഓടിക്കുന്ന സാങ്കേതികവിദ്യയുള്ള ഞങ്ങളുടെ ഈ വാഹനം പരീക്ഷിക്കാന്‍ ഞങ്ങള്‍ അക്ഷമരായി കാത്തിരിക്കുകയാണ്. ആദ്യ പരീക്ഷണ ഓട്ടം തലാബത്തുമായി ചേര്‍ന്ന് നടത്തുന്നതില്‍ ഞങ്ങള്‍ ഏറെ സന്തോഷിക്കുന്നു. 5ജി പിന്തുണയ്ക്ക് ഞങ്ങള്‍ വോഡഫോണിനോട് നന്ദി പറയുന്നു.' -എയര്‍ലിഫ്റ്റ് സിസ്റ്റംസിന്റെ സി.ഇ.ഒ അഹമ്മദ് മൊഹമ്മദലി പറഞ്ഞു.  

'വൈവിധ്യമാര്‍ന്നതും മത്സരക്ഷമതയുള്ളതുമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതില്‍ നൂതനമായ ആശയങ്ങള്‍ക്കുള്ള നിര്‍ണ്ണായകമായ പങ്ക് വോഡഫോണ്‍ ഖത്തര്‍ മനസിലാക്കുന്നു. അതിനാലാണ് എയര്‍ലിഫ്റ്റ് പോലെയുള്ള ഖത്തരി സ്റ്റാര്‍ട്ട്അപ്പുകളെ ഞങ്ങള്‍ പിന്തുണയ്ക്കുന്നത്. നമുക്കെല്ലാവര്‍ക്കും ആവേശം പകരുന്ന ഭാവിയെ രൂപപ്പെടുത്തുന്ന മൊബിലിറ്റിയുടെയും മറ്റ് മേഖലകളുടെയും ഡിജിറ്റല്‍ പരിവര്‍ത്തനത്തെ 5ജി എങ്ങനെ പ്രാപ്തമാക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് എയര്‍ലിഫ്റ്റിന്റെ സ്മാര്‍ട് ഡെലിവറി വെഹിക്കിള്‍.' -വോഡഫോണ്‍ ഖത്തറിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഡീഗോ കാംബെറോസ് പറഞ്ഞു. 

വീഡിയോ കാണാം:

മണിക്കൂറില്‍ ആറ് കിലോമീറ്റര്‍ വേഗതയിലാണ് സ്മാര്‍ട്ട് വാഹനം സഞ്ചരിക്കുക. അതായത് ഒരു സാധാരണ മനുഷ്യന്‍ നടക്കുന്നതിന് തുല്യമായ വേഗത. വാഹനത്തിന്റെ സഞ്ചാരം നടപ്പാതകളിലൂടെ മാത്രമായി കര്‍ശനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. മറുഭാഗത്തേക്ക് പോകാന്‍ വേണ്ടി മാത്രമേ വാഹനം റോഡിലേക്ക് ഇറങ്ങുകയുള്ളൂ.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News