Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
എ.എഫ്.സി 'ബെസ്റ്റ് പ്ലെയർ ഓഫ് ദി ഇയർ' അവസാനവട്ട ചുരുക്കപ്പട്ടികയിൽ ഖത്തറിന്റെ അക്രം അഫീഫ് ഇടംനേടി 

November 15, 2019

November 15, 2019

ദോഹ : ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ പുരുഷ വിഭാഗം 'ബെസ്റ്റ് പ്ലെയർ ഓഫ് ദി ഇയർ' ചുരുക്കപ്പട്ടികയിൽ ഖത്തറിന്റെ അക്രം അഫീഫ് ഇടംപിടിച്ചു. മൂന്നു പേരടങ്ങിയ അവസാനവട്ട ചുരുക്കപ്പട്ടികയിലാണ് ഖത്തറിന്റെ മുൻനിരയിൽ കളിക്കുന്ന അഫീഫ് ഇടം നേടിയത്. ഇറാൻ ഗോൾകീപ്പർ അലി റെസ ബയറൻവന്ദ്, ജപ്പാൻ ഡിഫൻഡർ തോമോയാക്കി മകിനോ എന്നിവരാണ് അവസാന വട്ട പരിഗണനയിലുള്ള മറ്റു രണ്ടുപേർ. ഡിസംബർ രണ്ടിന് ഹോങ്കോങ്ങിലാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിക്കുക.

ഏഷ്യൻ ഫുട്ബോളിന്റെ തിളക്കമാർന്ന പ്രതീക്ഷയാണ് അഫീഫ് എന്നും അബുദാബിയിൽ നടന്ന 2019 എ.എഫ്.സി ഏഷ്യൻ കപ്പിൽ അഫീഫ് മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും എ.എഫ്.സി പ്രസ്താവനയിൽ വിലയിരുത്തി. 22 കാരനായ അഫീഫ് അൽ സദ്ദ് ക്ലബ്ബിന്റെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്. അബുദാബി എ‌.എഫ്‌.സി ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ വരെ എത്താൻ  ഖത്തർ ദേശീയ ടീമിനെ  സഹായിച്ചതിൽ അഫീഫ് പ്രധാന പങ്കുവഹിച്ചിരുന്നു.

വനിതകളുടെ വിഭാഗത്തിൽ ചൈനയുടെ സ്‌ട്രൈക്കർ ലി യിങ്,ഇന്ത്യയുടെ ആശാലതാ ദേവി, ജപ്പാന്റെ ക്യാപ്റ്റൻ സഖി കുമാഗി എന്നിവരാണ് അവസാന വട്ട ചുരുക്കപ്പട്ടികയിൽ ഉള്ളത്.
 


Latest Related News