Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ പ്രതിനിധി യു.എൻ സെക്രട്ടറി ജനറലിന്റെ ഉപദേശകൻ 

January 20, 2020

January 20, 2020

ദോഹ : യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റെ പ്രത്യേക ഉപദേശകനായി ഖത്തറിൽ നിന്നുള്ള ഡോക്ടർ അഹമ്മദ് ബിൻ മുഹമ്മദ് അൽ മുറൈഖി നിയമിതനായി.യു.എന്നിന്റെ പ്രത്യേക ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. 2016 മുതൽ 2019 വരെ യു.എൻ സ്‌പെഷ്യൽ ഹ്യുമാനിറ്റേറിയൻ സംഘത്തിൽ പ്രവർത്തിച്ച അദ്ദേഹം ജീവകാരുണ്യ മേഖലയിൽ ശ്രദ്ധേയനാണ്. നിരവധി അന്താരാഷ്ട്ര വേദികളിൽ ഖത്തറിന്റെ സജീവസാന്നിധ്യം കൂടിയാണ്.

മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സെക്രട്ടറി ജനറലിന് ആവശ്യമായ നിർദേശം നൽകുകയാണ് പ്രധാന ദൗത്യം.യു.എൻ ദൗത്യത്തിൽ പങ്കാളിയാകുന്നതിന് മുമ്പ് ഖത്തർ വിദേശകാര്യ മന്ത്രാലയത്തിൽ നിരവധി പദവികൾ വഹിച്ചിട്ടുണ്ട്.

 


Latest Related News