Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
മറക്കരുത്,നിശ്ചിത സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കണമെന്ന് ഖത്തർ മന്ത്രിസഭ

October 19, 2022

October 19, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : രാജ്യത്തെ ആരോഗ്യ ചികിത്സാ കേന്ദ്രങ്ങളുടെ അകത്ത് പ്രവേശിക്കുമ്പോൾ മാസ്‌ക് ധരിക്കൽ നിർബന്ധമാണെന്ന് ബുധനാഴ്ച്ച അമീരി ദിവാനിൽ ചേർന്ന മന്ത്രിസഭാ യോഗം അറിയിച്ചു.ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം നേരത്തെ ജനങ്ങൾക്ക് ഈ മുന്നറിയിപ്പ് നൽകിയിരുന്നു.

അടച്ച സ്ഥലങ്ങളിൽ ഉപഭോക്താക്കളുമായി അടുത്തിടപഴകേണ്ടിവരുന്ന ജീവനക്കാരും  അവരുടെ ജോലി സമയങ്ങളിൽ മാസ്ക് ധരിക്കണമെന്നും മന്ത്രിസഭ ഉത്തരവിട്ടിട്ടുണ്ട്.പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനിയുടെ അധ്യക്ഷതയിലാണ് ഇന്ന് വാരാന്ത്യ മന്ത്രിസഭാ യോഗം ചേർന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ  https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക


Latest Related News