Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
എന്തും സൗജന്യമായി നൽകാൻ തയാറാണെന്ന് ഖത്തറിലെ ബിസിനസ് പ്രമുഖർ

March 19, 2020

March 19, 2020

ദോഹ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം കടുത്ത വെല്ലുവിളികളികൾ നേരിടുന്നതിനിടെ എന്ത് സഹായത്തിനും തയാറാണെന്ന് ഖത്തറിലെ ബിസിനസ് പ്രമുഖർ അറിയിച്ചു. കോവിഡ്‌ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി തങ്ങളുടെ വീടും ഫാക്ടറികളും ഭക്ഷണ സാധനങ്ങളും സൗജന്യമായി നല്‍കാമെന്ന് അവർ സമൂഹ മാധ്യമങ്ങൾ വഴി അറിയിച്ചു. കരുതൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭക്ഷണം നല്‍കാന്‍ പത്ത് ടണ്‍ ഫ്രഷ്‌ ചിക്കന്‍ സൗജന്യമായി നല്‍കാമെന്ന് അത്ബ ഫാം ഫോര്‍ പൌള്‍ട്രി പറഞ്ഞു. ക്വാരന്റൈനില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റും ഭക്ഷണം നല്‍കാന്‍ തങ്ങളുടെ എല്ലാ റസ്ടോറണ്ടുകളും ഉപയോഗിക്കാമെന്ന് അല്‍ അകര്‍ ഫുഡ്‌ പ്രോടുക്ട്സ് കമ്പനി അറിയിച്ചു.
എന്നാൽ,തങ്ങളുടെ 90 വില്ലകളും 78 റൂമുകളും വൈറസ്‌ ഉള്ളതായി സംശയിക്കുന്നവരെ ക്വാരന്‍ന്റൈന്‍ ചെയ്യാന്‍\ ഉപയോഗിക്കാമെന്നായിരുന്നു  റിതാജ് സല്‍വാ റിസോര്‍ട്ടിന്റെ ട്വീറ്റ്. അതേസമയം,60,000 പേപ്പര്‍ കപ്പുകള്‍ സൗജന്യമായി ഖത്തര്‍ നിവാസികള്‍ക്ക് വിതരണം ചെയ്യുമെന്ന് ഖത്തര്‍ പ്രസ്‌ കമ്പനി അറിയിച്ചു. വൈറസ്‌ പ്രതിരോധിക്കാനുള്ള സര്‍ക്കാരിന്റെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും തങ്ങളുടെ സഹായം സ്വീകരിക്കണമെന്ന് അഭ്യര്‍ഥിച്ചും സമൂഹമാധ്യമങ്ങളില്‍ സന്മനസ്സുള്ളവരുടെ സഹായവാഗ്ദാനങ്ങൾ തുടരുകയാണ്.. എല്ലാവരും ഒരുമിച്ചു നിന്നാൽ ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തെ നേരിടാൻ കഴിയുമെന്നും അവർ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.


Latest Related News