Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
"വി ആർ ബെറ്റർ ടുഗെതർ" : ഐക്യത്തിന്റെ സന്ദേശവുമായി ഖത്തർ ലോകകപ്പിന്റെ ആദ്യഗാനം

April 01, 2022

April 01, 2022

ദോഹ : വേവിങ് ഫ്ലാഗ്, വക്കാ വക്കാ തുടങ്ങിയ ലോകകപ്പ് ഹിറ്റുകളിലേക്ക് ഖത്തറിന്റെ 'ഹയ്യാ ഹയ്യാ' ഗാനവും. ലോകകപ്പിന് മുന്നോടിയായി ഫിഫ ഔദ്യോഗികമായി പുറത്തിറക്കിയ ആദ്യഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മൂന്നരമിനിറ്റോളം നീണ്ടുനിൽക്കുന്ന ഗാനത്തിൽ, ലോകം ഒറ്റക്കെട്ടായി ഒന്നിച്ചുനിൽക്കേണ്ടതിന്റെ പ്രാധാന്യമാണ് നിഴലിക്കുന്നത്. 

 

https://youtu.be/vyDjFVZgJoo

അമേരിക്കൻ ഗായകൻ ട്രിനിഡാഡ് കാർഡോണ, ആഫ്രിക്കൻ ചടുലസംഗീതത്തിന്റെ ഐക്കൺ ഡേവിഡോ എന്നിവർക്കൊപ്പം, ഖത്തറി ഗായിക ഐഷയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഖത്തറിന്റെ തനത് ഭൂപ്രകൃതിയും, കഴിഞ്ഞ ലോകകപ്പുകളിലെ സുന്ദരനിമിഷങ്ങളും ദൃശ്യങ്ങളിൽ മനോഹരമായി സമന്വയിപ്പിച്ചിട്ടുണ്ട്.


Latest Related News