Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
അഫ്ഗാനിൽ ശാശ്വതസമാധാനം പുലരാൻ യത്നിക്കും : ഖത്തർ

September 04, 2021

September 04, 2021

 

ദോഹ : നിലവിലെ  പ്രശ്നങ്ങൾ പരിഹരിച്ച്, അഫ്ഗാനിൽ സമാധാനവും ക്ഷേമവും പുലരാൻ പരിശ്രമിക്കുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയവക്താവ് മുത്ലാക്ക് ബിൻ മജീദ് അൽ ക്വഹ്താനി.

 വിമാനത്താവളം പ്രവർത്തനസജ്ജമാക്കുന്നതിനായി കാബൂളിൽ എത്തിയതിന് പിന്നാലെയാണ് ഇദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്. താലിബാനുമായി നിരന്തരം ചർച്ചകൾ നടത്തുന്നുണ്ടെന്നും അഫ്ഗാനിലെ ഭരണം സമാധാനപരമായി മുന്നോട്ട് കൊണ്ടുപോവാൻ താലിബാനുമേൽ നിരന്തരം സമ്മർദ്ദം ചെലുത്തുമെന്നും അൽ ക്വഹ്താനി വ്യക്തമാക്കി. 2013 മുതൽ താലിബാനുമായി കൃത്യമായി ചർച്ചകൾ നടത്തുന്ന ഖത്തർ അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റത്തിലും സുപ്രധാന പങ്ക് വഹിച്ചിരുന്നു. അഫ്ഗാൻ വിഷയത്തിൽ ഖത്തർ സ്വീകരിച്ച നിലപാടിനെ പ്രശംസിച്ച് ലോകരാഷ്ട്രങ്ങൾ പല തവണ  രംഗത്തെത്തിയിരുന്നു.

വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ ഫെയ്സ്ബുക് പേജ് ലൈക് ചെയ്യുക 

https://www.facebook.com/newsroomme


Latest Related News