Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തർ സാധാരണ നിലയിലേക്ക് മടങ്ങാൻ കുറഞ്ഞത് നാല് ആഴ്ചയെങ്കിലും വേണമെന്ന് ആരോഗ്യമന്ത്രാലയം 

April 06, 2020

April 06, 2020

ദോഹ : കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ നല്ല നിലയിൽ നടക്കുന്നുണ്ടെങ്കിലും ഖത്തറിലെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങാൻ കുറഞ്ഞത് നാല് ആഴ്ചയെടുക്കുമെന്ന് ആരോഗ്യവകുപ്പ്. സ്കൂളുകളും വ്യാപാരവും സാധാരണഗതിയിലാവാൻ ഏറ്റവും കുറഞ്ഞത് നാല് ആഴ്ച വേണമെന്ന് ദേശീയ പകർച്ചവ്യാധി തയ്യാറെടുപ്പ് സമിതിയുടെ കോ-ചെയർ ഡോ. അബ്ദുല്ലതിഫ് അൽ ഖാൽ പറഞ്ഞു.

അടുത്ത നാല് ആഴ്ചയ്ക്കുള്ളിൽ കാര്യങ്ങൾ നിയന്ത്രണ വിധേയമായാൽ മാത്രമേ മുൻ കരുതൽ നടപടികൾ ലഘൂകരിക്കാൻ പറ്റുകയുള്ളു. മറ്റ് രാജ്യങ്ങളുടെ അനുഭവങ്ങളുടെ കൂടി  അടിസ്ഥാനത്തിൽ ഈ നടപടികൾ ഒറ്റയടിക്ക് റദ്ദാക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.  


Latest Related News