Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ പ്രതിവാര ശരാശരി കുറയുന്നതായി റിപ്പോർട്ട് 

June 22, 2020

June 22, 2020

ദോഹ : ഖത്തറിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ പ്രതിവാര ശരാശരിയിൽ ഗണ്യമായ കുറവനുഭവപ്പെടുന്നതായി  ആസൂത്രണ-സ്ഥിതി വിവര കണക്ക് അതോറിറ്റി അറിയിച്ചു. 100 പേരിൽ പരിശോധന നടത്തിയതിൽ ഈ ആഴ്ച 26 പേർക്ക് മാത്രമാണ് പോസറ്റിവ് സ്ഥിരീകരിച്ചത്.രണ്ടാഴ്ച മുമ്പ് നൂറ് പേരിൽ പരിശോധന നടത്തിയതിൽ 31 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്..അതോറിറ്റി പുറത്തുവിട്ട ഏറ്റവും പുതിയ പ്രതിവാര ശരാശരി സ്റ്റാറ്റിറ്റിക്സിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.ജൂൺ 15 മുതൽ 21 വരെയുള്ള ആഴ്ചയിൽ നടത്തിയ 100 പരിശോധനകളിൽ 25.8 ശതമാനം മാത്രമാണ് കോവിഡ് പോസറ്റിവ് ആയതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 

മെയ് 25 മുതൽ 31 വരെയുള്ള ആഴ്ചയിലാണ് ഖത്തറിൽ ഏറ്റവും കൂടുതൽ പേരിൽ കോവിഡ് സ്ഥിരീകരിച്ചത്. ഈ ദിവസങ്ങളിൽ 38.4 ശതമാനമായിരുന്നു പ്രതിവാര ശരാശരി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക   


Latest Related News