Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കോവിഡ് വാക്സിനേഷൻ ശതമാനത്തിൽ ഖത്തർ ലോകത്ത് രണ്ടാമതെത്തി

August 23, 2021

August 23, 2021

ദോഹ : ഒരു ഡോസെങ്കിലും വാക്സിൻ പൗരന്മാർക്ക് നൽകിയ രാജ്യങ്ങളുടെ ലോക പട്ടികയിൽ ഖത്തറിന് രണ്ടാം സ്ഥാനം. "അവർ വേൾഡ് ഇൻ ഡാറ്റ" എന്ന ഓൺലൈൻ പബ്ലിക്കേഷനാണ് ഈ വിവരം പുറത്തുവിട്ടത്. ഒരു മില്യണിൽ അധികം ജനസംഖ്യയുള്ള രാജ്യങ്ങളെയാണ് പട്ടികയിൽ പെടുത്തിയത്. കോവിഡ് വാക്സിനേഷൻ ആരംഭിച്ച ശേഷം ഇതുവരെ 42,30,000 ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഖത്തറിന്റെ ജനസംഖ്യയുടെ 79.8 ശതമാനം ആളുകൾ ഒരു ഡോസെങ്കിലും വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. പോർച്ചുഗലാണ് ലിസ്റ്റിൽ ഒന്നാമത്.

അതേ സമയം, രണ്ട് ഡോസ് വാക്സിനുകളും നൽകിയ രാജ്യങ്ങളുടെ ശതമാനക്കണക്കിൽ ഖത്തർ അഞ്ചാം സ്ഥാനത്താണ്. ജനസംഖ്യയുടെ 68.9 ആളുകൾ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു കഴിഞ്ഞു. നേരിയ ശതമാനം ആളുകൾ ഇപ്പോഴും വാക്സിൻ സ്വീകരിക്കാൻ വിമുഖത കാണിക്കുന്നുണ്ടെന്നും, ഈ മഹാമാരിയെ തുരത്താൻ ഏവരും ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും ആരോഗ്യമന്ത്രാലയം അപേക്ഷിച്ചു.

ന്യൂസ്‌റൂം വാർത്തകൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ് ഗ്രൂപ്പിൽ ചേരുക. 

 


Latest Related News