Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
സമാധാന കരാര്‍: അഫ്ഗാനിലെ അഞ്ചു താവളങ്ങളില്‍ നിന്ന് അമേരിക്കൻ സൈന്യം പിന്മാറും

September 03, 2019

September 03, 2019

അഫ്ഗാനിസ്താനിലെ അഞ്ചു താവളങ്ങളില്‍ നിന്ന് അമേരിക്ക സൈന്യത്തെ പിന്‍വലിക്കുമെന്നാണു കരാറിലെ ധാരണ.

കാബൂള്‍: താലിബാനുമായുള്ള അനുരഞ്ജന കരാറിന്റെ ഭാഗിക വിശദാംശങ്ങള്‍ പുറത്തു വന്നു.അഫ്ഗാന്‍ കാര്യങ്ങള്‍ക്കായുള്ള പ്രത്യേക യു.എസ് ദൂതന്‍ സല്‍മായ് ഖലീല്‍സാദ് ആണ് കരാറിലെ സുപ്രധാന വ്യവസ്ഥകള്‍ വെളിപ്പെടുത്തിയത്. താലിബാനുമായുള്ള സമാധാന കരാറിനായി ഒരു വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുവരുന്നയാള്‍ കൂടിയാണ് ഖലീല്‍സാദ്.ഖത്തറിന്റെ മധ്യസ്ഥതയിൽ ദോഹയിൽ കഴിഞ്ഞ ദിവസം സമാപിച്ച ഒൻപതാം വട്ട ചർച്ചയിലെ വിവരങ്ങളാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

 

അഫ്ഗാനിസ്താനിലെ അഞ്ചു താവളങ്ങളില്‍ നിന്ന് അമേരിക്ക സൈന്യത്തെ പിന്‍വലിക്കുമെന്നാണു കരാറിലെ ധാരണ. അന്തിമ കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ വ്യവസ്ഥകള്‍ നാലു മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ഖലീല്‍സാദ് അറിയിച്ചു. കരാറിനനുസരിച്ചു നിബന്ധനകള്‍ മുന്നോട്ടുപോകുകയാണെങ്കില്‍ 135 ദിവസങ്ങൾക്കകം അഫ്ഗാനിലെ അഞ്ചു താവളങ്ങളില്‍ നിന്ന് യു.എസ് സൈന്യം പിന്മാറും. ഇരുകക്ഷികളും അന്തിമ കരാറിന്റെ പടിവാതില്‍ക്കലാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദോഹയില്‍ താലിബാനുമായുള്ള ഒന്‍പതാം ഘട്ട ചര്‍ച്ച സമാപിച്ച ശേഷം അഫ്ഗാനിലെത്തിയതായിരുന്നു ഖലീല്‍സാദ്.

താലിബാനുമായുള്ള കരാറിന്റെ കരടുരൂപം കഴിഞ്ഞ ദിവസം ഖലീല്‍സാദ് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയെ കാണിക്കുകയും ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.അഫ്‌ഗാനിസ്ഥാനിൽ താലിബാനും അമേരിക്കൻ പിന്തുണയുള്ള സർക്കാരും തമ്മിൽ  വർഷങ്ങളായി തുടരുന്ന രക്തരൂക്ഷിതമായ സംഘർഷങ്ങൾക്ക് അറുതി വരുത്താൻ ലക്ഷ്യമിട്ടാണ് ഖത്തർ സമാധാന ചർച്ചകൾക്ക് മാധ്യസ്ഥം വഹിക്കുന്നത്.


Latest Related News