Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
'കോവിഡിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ല', ബൂസ്റ്റർ ഡോസ് എടുക്കാൻ വിമുഖത കാണിക്കരുതെന്ന് ഖത്തർ ആരോഗ്യമന്ത്രാലയം

November 18, 2021

November 18, 2021

ദോഹ : രാജ്യത്തെ ജനസംഖ്യയുടെ ബഹുഭൂരിഭാഗം ജനങ്ങളും രണ്ട് ഡോസ് വാക്സിനുകൾ സ്വീകരിച്ചിട്ടും അനുദിനം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയാണ് ഖത്തറിൽ. ഇതേ തുടർന്ന്, ബൂസ്റ്റർ ഡോസ് നൽകാനുള്ള നീക്കങ്ങൾ ആരംഭിച്ചതായി അധികൃതർ പ്രഖ്യാപിച്ചു കഴിഞ്ഞു. 

രണ്ടാം ഡോസ് സ്വീകരിച്ച് ആറുമാസം പൂർത്തിയായ ആളുകൾ എത്രയും പെട്ടെന്ന് ബൂസ്റ്റർ ഡോസ് എടുക്കണമെന്ന അപേക്ഷയുമായി എത്തിയിരിക്കുകയാണ് വാക്സിനേഷൻ വിഭാഗത്തിന്റെ മേധാവിയായ ഡോക്ടർ സോഹ അൽ ബയാത്ത്. ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റർ ഹാന്റിലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഡോക്ടർ ബൂസ്റ്റർ വാക്സിൻ സ്വീകരിക്കാൻ ആഹ്വാനം ചെയ്തത്. വാക്സിനേഷൻ പ്രക്രിയയിൽ ലോകനിലവാരത്തിൽ ആണ് ഖത്തർ പ്രവർത്തിച്ചതെങ്കിലും ഇനിയുമേറെ കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ടെന്നാണ് ഡോക്ടർ അഭിപ്രായപ്പെട്ടത്.


Latest Related News