Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഉംസലാലിലെ മൽസ്യവില്പന കേന്ദ്രം തുറന്നു 

July 26, 2020

July 26, 2020

ദോഹ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ നാല് മാസമായി അടച്ചിട്ട ഉംസലാലിലെ ചില്ലറ മൽസ്യ വിപണന കേന്ദ്രം വീണ്ടും തുറന്നു.നീണ്ട ഇടവേളക്ക് ശേഷം ഞായറഴ്ച രാവിലെയാണ് വിൽപന പുനരാരംഭിച്ചത്.കടുത്ത നിയന്ത്രണങ്ങളോടെയാണ് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുക.

നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ മൂന്നാം ഘട്ടത്തിൽ ആഗസ്റ്റ് ആദ്യത്തിൽ മാത്രമാണ് മൽസ്യ മാർക്കറ്റിലെ ചില്ലറ വിൽപന കടകൾ സ്റ്റാളുകൾ തുറക്കുകയെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.എന്നാൽ രാജ്യത്ത് കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ ഇതിൽ ഭേദഗതി വരുത്തുകയായിരുന്നു. ഇതിന്റെ ഭാഗമായി ഈ മാസം 22 ന് മൽസ്യ മാർക്കറ്റിലെ എല്ലാ ജീവനക്കാർക്കും കോവിഡ് പരിശോധന നടത്തിയിരുന്നു.ഇതിൽ ഫലം നെഗറ്റിവ് ആയവരെ മാത്രമാണ് കടകളിൽ ജോലി ചെയ്യാൻ അനുവദിക്കുന്നത്. ഏകദേശം അറുപതോളം ചില്ലറ വില്പന സ്റ്റാളുകളാണ് ഇവിടെയുള്ളത്.

സന്ദർശകരുടെ മൊബൈൽ ഇഹ്തിറാസ് ആപ്പിൽ പച്ച സ്റ്റാറ്റസ് ആയിരിക്കണം. പ്രവേശന കവാടത്തിൽ ശരീര താപനില കൂടി പരിശോധിച്ച ശേഷമാണ് പ്രവേശനം അനുവദിക്കുക.മൽസ്യം വാങ്ങാനെത്തുന്നവർക്കുള്ള ഹാൻഡ് സാനിറ്റൈസറും ഗ്ലൗസുകളും കച്ചവടക്കാർ നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.  

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കഴിഞ്ഞ മാർച്ച് പതിനഞ്ചിനാണ് മൽസ്യ വില്പന കേന്ദ്രം അടച്ചത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News