Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
എളുപ്പത്തിൽ ഓടിയെത്താം,രണ്ട് ഇന്റർചേഞ്ചുകൾ കൂടി ഗതാഗതത്തിനായി തുറന്നു

September 16, 2019

September 16, 2019

ദോഹ: റാസ്‌ അൽ നൗഫ്,തിന്‍ബക് ഇന്റര്‍ചേഞ്ചുകള്‍ ഗതാഗതത്തിനു തുറന്നുകൊടുത്തു. അല്‍ഖോര്‍ റോഡ് പ്രോജക്ടിന്റെ ഭാഗമായാണ് ഇരു ഇന്റര്‍ചേഞ്ചുകളും പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ ഗതാഗതത്തിനു സജ്ജമാക്കിയത്.പൊതുമരാമത്ത് വകുപ്പിന്റെ പ്രധാന പദ്ധതികളിലൊന്നായ അൽഖോർ റോഡ് പദ്ധതിയുടെ 92 ശതമാനം നിർമാണ ജോലികളും പൂർത്തിയായതോടെയാണിത്.

2022 ലോകകപ്പിനു മുന്നോടിയായി വിവിധ സ്‌റ്റേഡിയങ്ങള്‍ക്കിടയിലെ സഞ്ചാരം എളുപ്പമാക്കാൻ ലക്ഷ്യമിട്ട് അതോറിറ്റി നടത്തുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയായാണ് പുതിയ ഇന്റര്‍ചേഞ്ചുകള്‍ തുറന്നിരിക്കുന്നത്. ഖത്തറിലെ വാണിജ്യ-തന്ത്രപ്രധാന മേഖലകളെ കൂടുതല്‍ ബന്ധിപ്പിക്കുകയും പദ്ധതി വഴി ലക്ഷ്യമിടുന്നു. അല്‍ഖോര്‍ പാതയുടെ വടക്കായാണ് പുതിയ ഇന്റര്‍ചേഞ്ചുകള്‍ സ്ഥിതി ചെയ്യുന്നത്. വിവിധ താമസ കേന്ദ്രങ്ങള്‍, പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍, സാമ്പത്തിക-കായിക-വിനോദകേന്ദ്രങ്ങള്‍ തുടങ്ങിയവയെ ഇവ ബന്ധിപ്പിക്കുന്നു. റാസൽ  അഫാന്‍, റാസ്‌ അൽ നൗഫ്, തിന്‍ബക്, അല്‍ബൈത്ത് സ്റ്റേഡിയം എന്നിവ ഇതില്‍ പ്രധാനപ്പെട്ടവയാണ്.

ലോകകപ്പ് ഒരുക്കങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ഡെലിവറി ആന്‍ഡ് ലെഗസി സുപ്രീം കമ്മിറ്റിയുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഇന്റര്‍ചേഞ്ചുകള്‍ തുറന്നത്. ട്രാഫിക് ജനറല്‍ ഡയരക്ടറേറ്റ്,റാസ്‌ അൽ  അഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ പ്രമുഖരും അശ്ഗാല്‍, കോണ്‍ട്രാക്ടിങ് കമ്പനി എന്‍ജിനീയര്‍മാരും ചടങ്ങില്‍ സംബന്ധിച്ചു.


Latest Related News