Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഖത്തറിലെ പരമ്പരാഗത സൂഖുകളിൽ നാലു മാസത്തേക്ക് വാടക ഇളവ് 

April 02, 2020

April 02, 2020

ദോഹ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ  സൂഖ് വാഖിഫ്, അല്‍ വക്റ ഓള്‍ഡ് സൂഖ് തുടങ്ങിയ പരമ്പരാഗത  വാണിജ്യ കേന്ദ്രങ്ങളിലെ കടകൾക്ക് നാല് മാസത്തെ വാടകയിളവ് പ്രഖ്യാപിച്ചു. വൈറസ് വ്യാപനം തടയാനുളള മുൻകരുതൽ നടപടികളുടെ ഭാഗമായി ഏർപെടുത്തിയ നിയന്ത്രണങ്ങള്‍ കാരണമാണ് വാടകയിളവ് പ്രഖ്യാപിച്ചത്..പ്രൈവറ്റ് എന്‍ജിനീയറിങ് ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ മുതല്‍ നാല് മാസത്തേക്കാണ് ഇളവ്.

ഓള്‍ഡ് അല്‍ഖോര്‍ സൂഖ്, നജാദ മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ കടകൾ, സൂഖ് വാഖിഫിനോട് ചേര്‍ന്നുള്ള ഫാലിഹ്, അസീരി മാര്‍ക്കറ്റുകള്‍, ദേയ്റാ മാര്‍ക്കറ്റ്, നാസര്‍ ബിന്‍ സൈഫ് മാര്‍ക്കറ്റ് തുടങ്ങി പ്രൈവറ്റ്  എന്‍ജിനീയറിങ് ഓഫീസിന് കീഴിലുള്ള കടകള്‍ക്കെല്ലാം ഇളവ് ലഭിക്കും. കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് സ്വകാര്യ മേഖലയെ േപ്രാത്സാഹിപ്പിക്കുന്നതിന്റെയും അധികാരികളുടെ മാര്‍ഗനിര്‍ദേശങ്ങളുടെയും ഭാഗമായാണ് വാടകയിനത്തില്‍ ഇളവ് നല്‍കുന്നതെന്ന് സൂഖ് വാഖിഫ് ഡയറക്ടറും പ്രൈവറ്റ് എന്‍ജിനീയറിങ് ഓഫീസിലെ ഓള്‍ഡ് മാര്‍ക്കറ്റ്സ്​ ഡിവിഷന്‍ മേധാവിയുമായ മുഹമ്മദ് അല്‍ സാലിം പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.        


Latest Related News