Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കോവിഡ് രോഗമുക്തി നിരക്ക്, ജി.സി.സി രാജ്യങ്ങളിൽ ഖത്തർ ഒന്നാമത്

March 07, 2022

March 07, 2022

ദോഹ : കോവിഡ് മഹാമാരിയിൽ നിന്നും മുക്തരാവുന്ന രോഗികളുടെ എണ്ണത്തിൽ, മിഡിൽ ഈസ്റ്റ് മേഖലയിൽ ഖത്തർ മുന്നിലെന്ന് പഠനറിപ്പോർട്ട്. ഗൾഫ് സ്റ്റാറ്റിറ്റിക്‌സ് സെന്ററാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഖത്തറിലെ ആകെ രോഗികളിൽ 99.2 ശതമാനം പേരിലും അസുഖം ഭേദമായെന്ന് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. 

ജി.സി.സി രാഷ്ട്രങ്ങളിൽ രണ്ടാമതുള്ള കുവൈത്തിൽ 98.6 ശതമാനമാണ് രോഗമുക്തി നിരക്ക്. 97.3 ശതമാനവുമായി സൗദി അറേബ്യ മൂന്നാമതും, 96.6 ശതമാനവുമായി യു.എ. ഇ നാലാമതുമാണ്. ഒമാൻ 96.5, ബഹ്‌റൈൻ 96 എന്നിങ്ങനെയാണ് ശേഷിക്കുന്ന രാജ്യങ്ങളിലെ കണക്ക്. ഗൾഫ് രാജ്യങ്ങളിൽ ആകെ 35 ലക്ഷത്തിലധികം കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 34,13,126 പേർ രോഗമുക്തരായപ്പോൾ, 20,227 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പഴുതടച്ച പ്രതിരോധ നടപടികളും, ഉയർന്ന വാക്സിനേഷൻ നിരക്കും കാരണം, ഗൾഫ് രാജ്യങ്ങളിൽ കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 


Latest Related News