Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഭക്ഷ്യസുരക്ഷ : അറബ് മേഖലയിൽ ഖത്തർ ഒന്നാമത്

January 27, 2022

January 27, 2022

ദോഹ : ലോകരാജ്യങ്ങളിലെ ഭക്ഷ്യ സുരക്ഷയെ കുറിച്ച് ബ്രിട്ടനിലെ സംഘം നടത്തിയ പഠനത്തിൽ, അറബ് മേഖലയിൽ നിന്നും ഖത്തർ ഒന്നാമതെത്തി. 2021 വർഷത്തിലെ കണക്കുകളാണ് പുറത്തുവന്നത്. 113 ലോകരാജ്യങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ പട്ടികയിൽ ഖത്തറിന് 24 ആം സ്ഥാനമാണ് ഉള്ളത്. 

2020 ലെ പട്ടികയിൽ 37ആം സ്ഥാനത്തായിരുന്ന ഖത്തർ, ഒരൊറ്റ വർഷം കൊണ്ട് 13 സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയതെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഡയറക്ടർ ഡോക്ടർ മസൗദ്‌ ജാറല്ലാഹ് അൽ മാരി അറിയിച്ചു. പ്രതികൂലമായ കാലാവസ്ഥയോടും സാഹചര്യത്തോടും പൊരുതിയാണ് രാജ്യം ഈ നേട്ടത്തിലെത്തിയതെന്നും ഡയറക്ടർ വിശദീകരിച്ചു. തദ്ദേശീയ ഫാമുകളിൽ നിന്നുള്ള ഉത്പന്നങ്ങൾ വിപണിയിലേക്ക് നേരിട്ട് എത്തിക്കാനായതും റാങ്കിങ്ങിലെ ഈ കുതിച്ചുചാട്ടത്തിന് കാരണമായി.


Latest Related News