Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഖത്തറിൽ രണ്ടാം ഘട്ട സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കമാകും 

December 01, 2020

December 01, 2020

ദോഹ : ഖത്തറില്‍ ജനസംഖ്യ, സ്ഥാപന, താമസ കെട്ടിട കണക്കെടുപ്പ് (സെന്‍സസ് 2020) ഇന്ന്  ഡിസംബര്‍ 1 ന് പുനരാരംഭിക്കും. ഈ വര്‍ഷാദ്യം തുടങ്ങിയ സെന്‍സസ് കോവിഡ് നിയന്ത്രണങ്ങള്‍ കാരണം നിര്‍ത്തിവെക്കുകയായിരുന്നു. ഓണ്‍ലൈന്‍ വഴിയുള്ള കണക്കെടുപ്പ് ഡിസംബര്‍ ഒന്നിനും ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയുള്ള കണക്കെടുപ്പ് ഡിസംബര്‍ 13 മുതലുമാണ് ആരംഭിക്കുക. ജനുവരി ഏഴിനകം സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാക്കും. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍,വീടുകള്‍, കുടുംബങ്ങള്‍, കുടുംബാംഗങ്ങളുടെ എണ്ണം, കെട്ടിടങ്ങള്‍, താമസ കേന്ദ്രങ്ങള്‍ തുടങ്ങിയവയുടെയെല്ലാം കൃത്യമായ കണക്കുകളെടുത്ത് രേഖപ്പെടുത്തുകയാണ് ചെയ്യുക.

www.psa.gov.qa/census2020.aspx എന്ന അതോറിറ്റിയുടെ വെബ്​സൈറ്റിലൂടെയാണ്​ ജനങ്ങള്‍ വിവരങ്ങള്‍ നല്‍കേണ്ടത്. കുടുംബങ്ങൾക്കും വ്യക്​തികൾക്കും ആസൂത്രണ സ്ഥിതിവിവരകണക്ക്​ അതോറിറ്റി ഇന്നുമുതൽ ഇലക്​ട്രോണിക്​ ഫോമുകൾ വെബ്​സൈറ്റ്​ വഴി ലഭ്യമാക്കും. ഓൺലൈനിൽ എല്ലാവിധ സെൻസസ്​ വിവരങ്ങളും നൽകാൻ അതോറിറ്റി എല്ലാ കുടുംബനാഥൻമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്​. ഗൃഹസന്ദർശനം നടത്തുന്ന സെൻസസ്​ ഉദ്യോഗസ്​ഥരെ കാത്തുനിൽക്കാ​തെ തന്നെ ഇത്തരത്തിൽ സെൻസസ്​ വിവരങ്ങൾ നൽകുകയാണ്​ വേണ്ടത്​. ഈ ഘട്ടത്തിൽ ഓൺലൈനിലൂടെ വിവരങ്ങൾ നൽകാനാകാത്തവർക്കായാണ്​ ഉദ്യോഗസ്​ഥർ നേരി​ട്ടെത്തി വിവിരങ്ങൾ ശേഖരിക്കുക.

സെന്‍സസിലൂടെ ശേഖരിച്ച മുഴുവന്‍ വിവരങ്ങളും അടുത്ത വര്‍ഷം രണ്ടാം പാദത്തോടെ ഭരണകൂടം പുറത്തുവിടും.ഇതുമായി ബന്ധപ്പെട്ട്​ നടന്ന വാർത്താസമ്മേളനത്തിൽ ആഭ്യന്തരമന്ത്രാലയം, പൊതുജനാരോഗ്യമന്ത്രാലയം, ആസൂത്രണസ്​ഥിതിവിരണകണക്ക്​ അതോറിറ്റി എന്നിവയിലെ പ്രതിനിധികൾ പ​ങ്കെടുത്തു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക 


Latest Related News