Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
നവംബറിൽ ഖത്തറിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും, ലോകകപ്പ് ടിക്കറ്റും ഹയ്യാകാർഡും ഇല്ലാത്തവർക്ക് രാജ്യത്തേക്ക് പ്രവേശനമില്ല

April 05, 2022

April 05, 2022

ദോഹ : നവംബറിൽ ഫുട്‍ബോൾ ലോകകപ്പ് ആരംഭിക്കുന്നതോടെ, രാജ്യത്തേക്ക് പ്രവേശിക്കുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കുമെന്ന് ഖത്തർ ടൂറിസം വക്താവ് അറിയിച്ചു. ലോകകപ്പിനെത്തുന്ന കാണികൾക്കായി ഒരുക്കുന്ന താമസസൗകര്യങ്ങൾ അർഹർക്ക് ലഭ്യമാവുന്നുണ്ട് എന്നുറപ്പാക്കാനാണ് നടപടി. 2022 നവംബർ ഒന്ന് മുതൽ, 2023 ജനുവരി 23 വരെയാണ് നിയന്ത്രണങ്ങൾ. അതേസമയം, നിലവിൽ ഖത്തറിലെ താമസവിസ കൈവശമുള്ളവർക്ക് ഈ നിയമം ബാധകമാവില്ലെന്നാണ് സൂചനകൾ. 

ഈ കാലയളവിൽ, ലോകകപ്പ് ടിക്കറ്റും ഹയ്യാ കാർഡ് എന്ന ഫാൻ കാർഡും കൈവശമുള്ള ആളുകൾക്ക് മാത്രമാണ് വിസ അനുവദിക്കുക. മത്സരങ്ങൾ ഉള്ള ദിവസങ്ങളിലെ സൗജന്യ പൊതുഗതാഗതം അടക്കമുള്ള സേവനങ്ങൾക്കും ഹയ്യാ കാർഡ് നിർബന്ധമാണ്. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന യൂറോ കപ്പ് ഫൈനലിന് ടിക്കറ്റില്ലാത്ത കാണികൾ സംഘടിച്ച് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനാണ് അധികൃതർ ഇത്തരമൊരു നിയമം നടപ്പിലാക്കുന്നത്.


Latest Related News