Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
മൂന്ന് രാജ്യങ്ങളിലെ വിസാ കേന്ദ്രങ്ങള്‍ കൂടി ഈ മാസം തുറക്കുമെന്ന് ഖത്തര്‍ ആഭ്യന്തരവകുപ്പ്

December 08, 2020

December 08, 2020

ദോഹ: മൂന്ന് രാജ്യങ്ങളിലെ വിസാ കേന്ദ്രങ്ങള്‍ (ക്യു.വി.സി) കൂടി വീണ്ടും തുറക്കാന്‍ തീരുമാനിച്ചതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. നേപ്പാള്‍, പാകിസ്താന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലെ വിസാ കേന്ദ്രങ്ങളാണ് ഡിസംബറില്‍ തന്നെ തുറക്കുക. ട്വിറ്ററിലൂടെയാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. 

നേപ്പാളിലെ കാഠ്മണ്ഡുവിലെ ക്യു.വി.സികള്‍ ഡിസംബര്‍ 10 ന് തുറക്കും. പാകിസ്താനിലെ ഇസ്‌ലാമാബാദില്‍ ഡിസംബര്‍ 14 നും ഫിലിപ്പൈന്‍സിലെ മനിലയില്‍ ഡിസംബര്‍ 15 നും ക്യു.വി.സികള്‍ തുറക്കും

മൂന്ന് രാജ്യങ്ങളിലെയും വിസാ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള അപ്പോയിന്റ്‌മെന്റ് ബുക്കിങ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. ക്യു.വി.സിയുടെ വെബ്‌സൈറ്റ് മുഖേനെയാണ് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാന്‍ കഴിയുക. 

ഇന്ത്യന്‍ നഗരങ്ങളിലെ ഖത്തറിന്റെ വിസാ കേന്ദ്രങ്ങള്‍ കഴിഞ്ഞ ആഴ്ച തുറന്നിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News