Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
പുതിയ വിസയിൽ ഇന്ത്യയിൽ നിന്ന് ഖത്തറിലേക്ക് പോകാം,വിസാ സെന്ററുകൾ ഉടൻ തുറക്കും 

November 27, 2020

November 27, 2020

ദോഹ : കേരളത്തിൽ നിന്ന് ഉൾപ്പെടെ ഇന്ത്യയിൽ നിന്നും പുതിയ തൊഴിൽ വിസകളിൽ ഖത്തറിലേക്ക് പോകുന്നവർക്ക് ഇനി ആശ്വസിക്കാം.കോവിഡ് വ്യാപനമുണ്ടാക്കിയ അനിശ്ചിതത്വത്തിനും ആശങ്കകൾക്കും ശേഷം കമ്പനികൾക്ക് പുതിയ തൊഴിൽ വിസകൾ അനുവദിച്ചു തുടങ്ങിയ സാഹചര്യത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനാണ് വിസാ സെന്ററുകൾ വീണ്ടും തുറക്കുന്നത്.ഡിസംബർ ആദ്യ വാരം തന്നെ വിസാ സെന്ററുകൾ തുറക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.

ഡിസംബർ മൂന്നിന് ഇന്ത്യയിൽ ക്യുവിസി തുറക്കുമെന്നും അപ്പോയിന്മെന്റിനായി ഖത്തർ വിസാ സെന്ററിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിൽ കൊച്ചി,ചെന്നൈ,മുംബൈ,ദൽഹി,ലഖ്നോ,ഹൈദരാബാദ് എന്നിവിടങ്ങളിലാണ് വിസാ സെന്ററുകൾ പ്രവർത്തിക്കുന്നത്.അപ്പോയിന്മെന്റ് എടുക്കുന്നതിനുള്ള ലിങ്ക് :

https://www.qatarvisacenter.com/home

കോവിഡ് വ്യാപനത്തെ തുടർന്ന് മാസങ്ങളായി ഖത്തറിലേക്കുള്ള പുതിയ തൊഴിൽ വിസകൾ നിർത്തിവെച്ചിരിക്കുകയായിരുന്നു.ആഴ്ചകൾക്ക് മുമ്പ് റിക്രൂട്മെന്റ് കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമുള്ള പുതിയ തൊഴിൽ വിസകൾ അനുവദിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും ഇന്ത്യയിലെ വിസാ സെന്ററുകൾ തുറക്കാൻ വൈകുന്നത് ആശങ്കയുണ്ടാക്കിയിരുന്നു.മെഡിക്കൽ,ഫിംഗർ,വിസാ സ്റ്റാമ്പിങ് ഉൾപ്പെടെയുള്ള നടപടികൾ വിസാ സെന്ററുകളിൽ പൂർത്തിയാക്കിയാൽ മാത്രമേ പുതിയ വിസകളിൽ ഖത്തറിലേക്ക് യാത്ര ചെയ്യാൻ കഴിയൂ.ഇക്കാര്യത്തിലുള്ള ആശങ്കയാണ് പുതിയ അറിയിപ്പോടെ അവസാനിക്കുന്നത്.

അതേസമയം,ഖത്തറിലേക്കുള്ള ഓൺ അറൈവൽ വിസ,സന്ദർശക വിസകൾ എന്നിവയുടെ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.   


Latest Related News