Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
2013ൽ നീക്കം ചെയ്ത സിനദീൻ സിദാന്റെ പ്രതിമ ഖത്തറിൽ വീണ്ടും തലപൊക്കുന്നു

June 07, 2022

June 07, 2022

ദോഹ :2006 ലോകകപ്പ് ഫൈനലിൽ ഇറ്റാലിയൻ ഡിഫൻഡർ മാർക്കോ മറ്റെരാസിയെ തലയ്ക്കടിച്ച് വീഴ്ത്തുന്ന ഫ്രഞ്ച് ഫുട്ബോൾ താരം സിനദീൻ സിദാന്റെ പ്രതിമ ഖത്തറിൽ വീണ്ടും പ്രദർശിപ്പിക്കും.ഫ്രഞ്ച് കലാകാരനായ അഡെൽ അബ്‌ഡെസെമെഡ് രൂപകൽപന ചെയ്ത ശിൽപം 2013 ൽ ദോഹ കോർണിഷിൽ പ്രദർശിപ്പിച്ചിരുന്നെങ്കിലും വിഗ്രഹവൽക്കരണം സംബന്ധിച്ച ഇസ്ലാമിക നിയമങ്ങൾ ചൂണ്ടിക്കാട്ടി സ്വദേശികളിൽ ചിലർ സമൂഹമാധ്യമങ്ങളിൽ എതിർപ്പ് അറിയിച്ചതിനെ തുടർന്ന് പിന്നീട്  നീക്കം ചെയ്തിരുന്നു.ഒൻപത് വർഷങ്ങൾക്ക് ശേഷം ലോകകപ്പ് പ്രമാണിച്ചാണ് പ്രതിമ വീണ്ടും തലപൊക്കാനൊരുങ്ങുന്നത്.3-2-1 സ്പോർട്സ് മ്യുസിയത്തിലാണ് പ്രതിമ വീണ്ടും ഇടംപിടിക്കുക.

2006 ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഫ്രഞ്ച് ക്യാപ്റ്റൻ ഇറ്റാലിയൻ താരം മാർക്കോ മറ്റെരാസിയുടെ നെഞ്ചിൽ തലകൊണ്ടിടിക്കുകയും ചുവപ്പ് കാർഡ് ലഭിക്കുകയും ചെയ്തിരുന്നു.2006 ൽ ജർമ്മനിയിൽ നടന്ന വേൾഡ് കപ്പിൽ വിരമിക്കൽ തീരുമാനം മാറ്റിവെച്ചാണ് സിദാൻ കളിക്കാൻ എത്തിയത്. ടൂര്ണമെറ്റിൽ ഫ്രാൻസ് സ്പെയിൻ, ബ്രസീൽ, പോർച്ചുഗൽ എന്നിവരെ പരാജയപ്പെടുത്തി ഫ്രാൻസ് ഫൈനലിൽ കടന്നു. ഫൈനലിൽ ഇറ്റലിലേക്കെതിരെ ഏഴാം മിനിറ്റിൽ പെനാൽറ്റിയിലൂടെ സിദാൻ ഫ്രാൻസിന് ലീഡ് നൽകി. എന്നാൽ  ഡിഫൻഡർ മാർക്കോ മറ്റെരാസി ഉടൻ തന്നെ ഇറ്റലിയെ സമനിലയിലാക്കി.നിശ്ചിത സമയത്തിന്റെ അവസാന നിമിഷങ്ങളിൽ സിദാൻ തലകൊണ്ട് മറ്റെരാസിയുടെ നെഞ്ചിൽ ഇടിക്കുകയും ഇറ്റാലിയൻ മൈതാനത്ത് മറിഞ്ഞു വീഴുകയും ചെയ്തു. ഇതോടെ സിദാൻ ചുവപ്പ് കാർഡ് കണ്ട് പുറത്താവുകയും ചെയ്തു.ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനെന്ന നിലയിൽ സിദാന്റെ അവസാനത്തെ നിമിഷമായിരുന്നു ഇത്. അധിക സമയത്തിന് ശേഷം മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീങ്ങുകയും ഇറ്റലി ചാമ്പ്യന്മാരാവുകയും ചെയ്യുകയായിരുന്നു.അതേസമയം,തന്നെ വംശീയമായി അധിക്ഷേപിച്ചതിനാണ് മെറ്റരാസിയുടെ നെഞ്ചിൽ ഇടിച്ചതെന്നായിരുന്നു സിദാന്റെ വിശദീകരണം.

ലോക ഫുട്‍ബോൾ ചരിത്രത്തിലെ ഈ വിവാദ ചിത്രമാണ് അഡെൽ അബ്‌ഡെസെമെഡ് അഞ്ച് മീറ്റർ (16 അടി) ഉയരമുള്ള വെങ്കല പ്രതിമയായി രൂപകൽപന ചെയ്തത്.

ദോഹയിലെ പുതിയ അന്താരാഷ്ട്ര സ്‌പോർട്‌സ് മ്യൂസിയത്തിൽ പ്രതിമ സ്ഥാപിക്കുമെന്ന് ഖത്തർ മ്യുസിയം മേധാവി ഷെയ്ഖ അൽ മയാസ്സ ബിൻത് ഹമദ് ബിൻ ഖലീഫ അൽതാനി പറഞ്ഞു.

2022 നവംബർ 21 ന് ലോകകപ്പിനോടനുബന്ധിച്ച് പ്രതിമ വീണ്ടും പ്രദർശിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മ്യൂസിയം അധികൃതർ പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News