Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഇസ്രയേല്‍-ഗാസ വാതക പൈപ്പ്‌ലൈനിനായി ഖത്തര്‍ ആറ് കോടി ഡോളര്‍ നല്‍കും

March 02, 2021

March 02, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


ദോഹ: ഇസ്രയേലില്‍ നിന്ന് ഗാസ മുനമ്പിലേക്കുള്ള പ്രകൃതിവാതക പൈപ്പ്‌ലൈന്‍ നിര്‍മ്മിക്കാനായി ആറ് കോടി ഡോളര്‍ നല്‍കുമെന്ന് ഖത്തറിന്റെ വാഗ്ദാനം. പലസ്തീനിനെ ദീര്‍ഘകാലമായ അലട്ടുന്ന ഊര്‍ജ്ജക്ഷാമം പരിഹരിക്കാനാണ് ഈ സഹായമെന്ന് ഖത്തര്‍ സര്‍ക്കാര്‍ അറിയിച്ചു. 

കിഴക്കന്‍ മെഡിറ്ററേനിയനില്‍ നിന്ന് ഇസ്രയേലിലെപൈപ്പ്‌ലൈനിലൂടെ ഒഴുകുന്ന പ്രകൃതിവാതകം പുതിയൊരു പൈപ്പ്‌ലൈനിലൂടെ കടത്തിവിടുമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

കിഴക്കന്‍ മെഡിറ്ററേനിയന്‍ ലോകത്തെ പ്രധാന ഓഫ്‌ഷോര്‍ വാതക ഖനന പ്രദേശമായി മാറിയിരിക്കുകയാണ്. ഇസ്രയേലിന്റെ ഉടമസ്ഥതയിലുള്ള കടലില്‍ അടുത്തിടെയാണ് വാതകശേഖരം കണ്ടെത്തിയത. 

അതിര്‍ത്തിയില്‍ ഗാസ ഭാഗത്തുള്ള പൈപ്പ്‌ലൈനിന് ധനസഹായം നല്‍കാമെന്ന് യൂറോപ്യന്‍ യൂണിയന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. 2.4 കോടി ഡോളറാണ് യൂറോപ്യന്‍ യൂണിയന്റെ വാഗ്ദാനം ചെയ്തത്. 

പൈപ്പ്‌ലൈനിന്റെ നിര്‍മ്മാണം എന്ന് പൂര്‍ത്തീകരിക്കുമെന്ന് ഖത്തര്‍ വ്യക്തമാക്കിയിട്ടില്ല. ആഴ്ചകളായുള്ള അഭ്യൂഹങ്ങള്‍ക്ക് ശേഷമാണ് പൈപ്പ്‌ലൈന്‍ നിര്‍മ്മാണത്തിനായുള്ള ഖത്തറിന്റെ ധനസഹായം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. ഖത്തര്‍, യൂറോപ്യന്‍ യൂണിയന്‍, പലസ്തീന്‍, ഇസ്രയേല്‍ എന്നിവര്‍ തമ്മിലുള്ള നയതന്ത്രബന്ധത്തിലെ ശക്തമായ മുന്നേറ്റത്തെയാണ് പുതിയ പ്രഖ്യാപനം സൂചിപ്പിക്കുന്നത് എന്നാണ് വിലയിരുത്തല്‍. 

ഖത്തറിന്റെയും യൂറോപ്യന്‍ യൂണിയന്റെയും പിന്തുണയെ പലസ്തീന്‍ അതോറിറ്റി പ്രധാനമന്ത്രി മുഹമ്മദ് ഷട്ടായെ സ്വാഗതം ചെയ്തു. 

2018 മുതല്‍ ഓരോ മാസവും ഖത്തര്‍ ഗാസയ്ക്ക് 2 കോടി ഡോളര്‍ വീതം നല്‍കുന്നുണ്ട്. ഈ പണം ഉപയോഗിച്ച് ഹമാസ് സിവില്‍ സെര്‍വ്വന്റ്‌സിന്റെ ശമ്പളം നല്‍കാനായാണ് ഉപയോഗിക്കുന്നത്. ആശുപത്രി, റോഡ്, തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി പലസ്തീന് ഖത്തര്‍ വേറെയും ഫണ്ട് നല്‍കുന്നുണ്ട്. 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News