Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
ലോകകപ്പിന് മുൻപ് ഒരു മില്യൺ വൃക്ഷത്തൈകൾ നടുമെന്ന് ഖത്തർ

October 26, 2021

October 26, 2021

അടുത്തവർഷം നടക്കുന്ന ഫുട്ബോൾ ലോകകപ്പിന് പന്തുരുളും മുൻപ് രാജ്യത്ത് ഒരു മില്യൺ വൃക്ഷതൈകൾ വെച്ചുപിടിപ്പിക്കുമെന്ന് ഖത്തർ. സൗദി അറേബ്യ ആവിഷ്കരിച്ച 'മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനിഷ്യേറ്റിവി'ന്റെ ഭാഗമായി 2030 ന് മുൻപ് 10 മില്യൺ മരങ്ങൾ നടാൻ പദ്ധതി തയ്യാറാക്കിയതായും ഖത്തർ അറിയിച്ചു. റിയാദിൽ നടന്ന മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനിഷ്യേറ്റീവ് ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിലാണ് ഖത്തർ ഊർജ്ജകാര്യ വകുപ്പ് മന്ത്രി സാദ് ബിൻ ഷെരിദ അൽ ഖാബി ഈ പ്രഖ്യാപനം നടത്തിയത്. ഫുട്ബോൾ ചരിത്രത്തിലെ പ്രഥമ കാർബൺ സൗഹൃദ ലോകകപ്പിന് ആതിഥ്യമരുളാനുള്ള തയ്യാറെടുപ്പിലാണ് ഖത്തർ. 

ഉച്ചകോടിയിൽ പങ്കെടുക്കാൻ തന്നെ ക്ഷണിച്ച സൗദി രാജകുമാരനും, ഉപപ്രധാനമന്ത്രിക്കും, പ്രതിരോധമന്ത്രിക്കും നന്ദിയറിയിച്ചുകൊണ്ടാണ് അൽ ഖാബി തന്റെ പ്രസംഗം ആരംഭിച്ചത്. അന്താരാഷ്ട്ര തലത്തിൽ പ്രകൃതിസൗഹൃദനിലപാടുകൾ സ്വീകരിക്കാൻ സൗദി മുൻകൈ എടുത്തതിനെ പ്രശംസിക്കാനും മന്ത്രി മറന്നില്ല. മിഡിൽ ഈസ്റ്റിലെ ജൈവവൈവിധ്യം സംരക്ഷിക്കാനും, കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാനും ഇത്തരം നിലപാടുകൾ അനിവാര്യമാണെന്നും അൽ ഖാബി കൂട്ടിച്ചേർത്തു. 2030 ആവുമ്പോഴേക്കും ഖത്തർ പുറന്തള്ളുന്ന കാർബണിന്റെ അളവ് കുറയ്ക്കാൻ വിപുലമായ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി ഉച്ചകോടിയിൽ അറിയിച്ചു.


Latest Related News