Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
അടുത്ത മൂന്ന് പതിറ്റാണ്ടിലെ ഇന്ധന ഉല്പാദനത്തിൽ ഖത്തർ മുന്നിട്ട് നിൽക്കുമെന്ന് പഠനം

March 06, 2022

March 06, 2022

ദോഹ : അടുത്ത മൂന്ന് പതിറ്റാണ്ടോടെ അറബ് മേഖലയിലെ ഏറ്റവും വലിയ ഇന്ധന നിർമാതാക്കളിൽ ഒരാളായി ഖത്തർ മുന്നേറുമെന്ന് പഠനം. '2050 ഗ്ലോബൽ ഗ്യാസ് ഔട്ട്ലുക്കിന്റെ' ആറാം എഡിഷനിൽ ആണ് ഈ നിരീക്ഷണം. ഖത്തറും, ഒപ്പം ഇറാൻ, സൗദി അറേബ്യ എന്നിവർ ചേരുന്ന മൂവർ സംഘമാവും ഇന്ധന ഉല്പാദനത്തിന് മുൻനിരയിൽ ഉണ്ടാവുക. 

അടുത്ത 30 വർഷത്തിനകം ഇറാനിലെ പ്രകൃതിവാതക നിർമാണത്തിൽ 2.4 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തും. ഖത്തറിൽ 2.2 ശതമാനവും, സൗദിയിൽ 1.2 ശതമാനവും നിർമാണം വർധിക്കുമെന്നും പഠനം പറയുന്നു. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ എൽ.എൻ.ജി വിതരണക്കാരാണ് ഖത്തർ. വടക്കൻ മേഖലയിലെ എണ്ണപ്പാടങ്ങൾ വിപുപീകരിക്കാനുള്ള പദ്ധതിയിലാണ് രാജ്യം. 2027 ഓടെ ഖത്തറിന്റെ എൽ.എൻ.ജി നിർമാണത്തിൽ 64 ശതമാനത്തിന്റെ വർധനവ് ഉണ്ടാവും. മിഡിൽ ഈസ്റ്റ് മേഖലയിൽ ഇറാൻ,  ഖത്തർ, സൗദി എന്നിവരാവും മുൻപിലെങ്കിലും, അന്താരാഷ്ട്ര തലത്തിൽ റഷ്യ തന്നെയാവും ഇന്ധന ഉല്പാദനത്തിൽ മുന്നിലുണ്ടാവുക എന്നും പഠനത്തിൽ വ്യക്തമാക്കുന്നു.


Latest Related News