Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഐക്യരാഷ്ട്ര സഭയിൽ ഖത്തറിന് നിർണായക പദവി,ചർച്ച നയിക്കാൻ ഖത്തർ പ്രതിനിധിയും 

November 21, 2020

November 21, 2020

ദോഹ: ഐക്യരാഷ്ട്ര സഭ രക്ഷാസമിതി പരിഷ്കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നയിക്കുന്നതിന് ഖത്തര്‍ സ്ഥിരം പ്രതിനിധിയെ ചുമതലെപ്പടുത്തി. ഐക്യരാഷ്ട്ര സഭ ന്യൂയോര്‍ക് ആസ്ഥാനത്തെ ഖത്തര്‍ സ്ഥിരം പ്രതിനിധി ശൈഖ  ആലിയ അഹ്മദ് ബിന്‍ സൈഫ് ആല്‍ഥാനിയെയും യു.എന്നിലെ പോളണ്ട് സ്ഥിരം പ്രതിനിധി ജോന്ന റോനെക്കയെയുമാണ് യു.എന്‍ ജനറല്‍ അസംബ്ലി പ്രസിഡന്‍റ് വോള്‍കാന്‍ ബോസ്കിര്‍ ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.

യു.എന്‍ രക്ഷാസമിതിയിലെ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചും എല്ലാവര്‍ക്കും ആനുപാതികമായ അംഗത്വവുമായി ബന്ധപ്പെട്ടും മറ്റു വിഷയങ്ങളിലും സമതി പരിഷ്കരണ ചര്‍ച്ചകള്‍ക്ക് ഇവര്‍ നേതൃത്വം നല്‍കും. രക്ഷാസമിതി വിപുലീകരണവും പരിഷ്കരണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ചര്‍ച്ചകള്‍ തുടരാന്‍ യു.എന്‍ പൊതുസഭ തീരുമാനിച്ചതായി അംഗരാജ്യങ്ങള്‍ക്കയച്ച കത്തില്‍ വോള്‍കാന്‍ ബോസ്കിര്‍ വ്യക്തമാക്കി.

ഐക്യരാഷ്ട്ര സഭയിലെ ഖത്തറിെന്‍റ പദവിക്കും സ്ഥാനത്തിനും ലഭിച്ച അംഗീകാരമാണ് ശൈഖ  ആലിയ ആല്‍ഥാനിയെ നിയമിച്ചതിലൂടെ ലഭിച്ചിരിക്കുന്നത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News