Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ശേഷിയുള്ള കറൻസികൾ ഇറക്കുമെന്ന് ഖത്തർ

May 20, 2021

May 20, 2021

ദോഹ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ  കൊറോണ വൈറസ് പ്രതിരോധശേഷിയുള്ള കറൻസി നോട്ടുകൾ അച്ചടിക്കാൻ ഖത്തർ ഒരുങ്ങുന്നതായി ഖത്തർ സെൻട്രൽ ബാങ്ക് വൃത്തങ്ങൾ അറിയിച്ചു.എല്ലാ വിധ  അണുക്കൾക്കും വൈറസുകൾക്കുമെതിരെ പ്രതിരോധശേഷിയുള്ള നോട്ടുകൾ അച്ചടിക്കാൻ മികച്ച ഗുണനിലവാരമുള്ള കടലാസ് ലഭ്യമാക്കുന്നതിനായി ബാങ്ക് ചർച്ചകൾ നടത്തിവരികയാണെന്ന് ഖത്തർ സെൻട്രൽ ബാങ്കിലെ ബാങ്കിംഗ്, ഇഷ്യു സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ജാസിം അൽ കുവാരി പറഞ്ഞു.

പ്രചാരത്തിലുള്ള നിലവിലെ നോട്ടുകൾ അണുക്കളെ പ്രതിരോധിക്കുന്നവയാണെന്നും എന്നാൽ ഉയർന്ന നിലവാരമുള്ള കടലാസ് ലഭിക്കാൻ സെൻട്രൽ ബാങ്ക് ശ്രമിക്കുകയാണെന്നും പ്രാദേശിക അറബി മാധ്യമങ്ങളോട് അൽ കുവാരി പറഞ്ഞു.ഇത് നടപ്പിലായാൽ കൊറോണാ  വിമുക്തമായ നോട്ടുകൾ ലഭിക്കുന്ന മേഖലയിലെ ആദ്യ രാജ്യമായി ഖത്തർ മാറും.

2022 ഫിഫ ലോകകപ്പിനുള്ള സ്മാരക നാണയങ്ങൾ ഈ വർഷാവസാനത്തോടെ പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

നാലാം പതിപ്പിൽ നിന്ന് 20 ബില്യൺ റിയാൽ മൂല്യമുള്ള നോട്ടുകൾ വിപണിയിൽ നിന്ന് പിൻവലിച്ചു നശിപ്പിച്ചതായും ഈ വർഷം ജനുവരി മുതൽ 11 ബില്ല്യൺ റിയാൽ വിലയുള്ള നോട്ടുകൾ നശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
ന്യൂസ്‌റൂം വാട്സ്ആപ് ഗ്രൂപ്പിൽ പുതുതായി ചേരാൻ
https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
 


Latest Related News