Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഫുട്‍ബോൾ ലോകകപ്പ് : ഏഷ്യൻ യോഗ്യതാ പ്ലേ ഓഫുകൾക്ക് ഖത്തർ വേദിയാകും

February 25, 2022

February 25, 2022

ദോഹ : നവംബറിൽ നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പിൽ ഇടമുറപ്പിക്കാനുള്ള പോരാട്ടത്തിലാണ് ഏഷ്യൻ രാജ്യങ്ങൾ. ടീമുകളെ രണ്ട് ഗ്രൂപ്പാക്കി തിരിച്ചുനടക്കുന്ന യോഗ്യതാ റൗണ്ടിൽ ആദ്യമെത്തുന്ന രണ്ട് ടീമുകൾ നേരിട്ട് യോഗ്യത നേടും. മൂന്നാമതെത്തുന്നവർക്ക് പ്ലേ ഓഫ് ഘട്ടം കൂടി താണ്ടിയാൽ മാത്രമേ യോഗ്യത നേടാനാവൂ. പ്ലേ ഓഫ് മത്സരം ജൂൺ 7 ന് ഖത്തറിലാണ് നടക്കുകയെന്ന് ഏഷ്യൻ ഫുട്‍ബോൾ കോൺഫെഡറേഷൻ അറിയിച്ചു. 

മൂന്നാം സ്ഥാനക്കാർ തമ്മിൽ ഏറ്റുമുട്ടിയ ശേഷം, ഇവയിൽ വിജയിക്കുന്നവർ സൗത്തമേരിക്കൻ മേഖലയിൽ അഞ്ചാമതെത്തുന്ന ടീമുമായി ഏറ്റുമുട്ടണം. ഇതിൽ വിജയിക്കുന്നവർക്ക് ലോകകപ്പിൽ ഇടം ലഭിക്കും. ജൂൺ 13/14 തിയ്യതികളിൽ ഒന്നിലായി നടക്കുന്ന ഈ മത്സരത്തിനും ഖത്തർ തന്നെ വേദിയാവും. ഗ്രൂപ്പ് 'എ'യിൽ നിന്നും ഇറാൻ, ദക്ഷിണകൊറിയ എന്നീ ടീമുകൾ യോഗ്യത നേടിക്കഴിഞ്ഞു. യു.എ.ഇ, ഇറാഖ്, ലെബനൻ എന്നീ ടീമുകളാണ് പ്ലേ ഓഫ് സ്ഥാനത്തിനായി മത്സരിക്കുന്നത്. ഗ്രൂപ്പ് ബി യിൽ സൗദിയാണ് ഒന്നാമതെങ്കിലും ജപ്പാനും ഓസ്‌ട്രേലിയയും തൊട്ടുപിന്നിലുണ്ട്. അടുത്ത മത്സരത്തിൽ ചൈനയെ വീഴ്ത്താനായാൽ സൗദിക്ക് ലോകകപ്പിന് നേരിട്ട് യോഗ്യത തേടാം. ആതിഥേയരായതിനാൽ ഖത്തറിന് നേരത്തേ തന്നെ ലോകകപ്പ് യോഗ്യത ലഭിച്ചിരുന്നു.


Latest Related News