Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
അറബ് ഗള്‍ഫ് കപ്പ് നവംബറില്‍ ദോഹയില്‍

September 20, 2019

September 20, 2019

പങ്കാളിത്തം ഇതുവരെ ഉറപ്പാക്കാത്ത സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍ എന്നീ ടീമുകള്‍ക്ക് അന്തിമ ഫിക്‌സ്ചര്‍ തയാറാകുന്നതുവരെ സന്നദ്ധത അറിയിക്കാന്‍ അവസരമുണ്ടെന്ന് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹ്മദ് അല്‍ഥാനി അറിയിച്ചു.  

ദോഹ: അറബ് ഗള്‍ഫ് കപ്പിന് നവംബറില്‍ ദോഹ വേദിയാകും. നവംബര്‍ 27 മുതല്‍ ഡിസംബര്‍ ആറുവരെയാണ് ടൂര്‍ണമെന്റ്.

24-ാമത് അറബ് ഗള്‍ഫ് കപ്പ് ഫുട്‌ബോൾ മാമാങ്കത്തിനാണ് ഇത്തവണ ഖത്തര്‍ ആതിഥ്യമരുളുന്നത്. എ.ജി.സി.എഫ്.എഫിന്റെ പതിനൊന്നാമത് യോഗത്തില്‍ തീരുമാനമായ മത്സര നിയന്ത്രണ നിയമങ്ങളുടെ ഭേദഗതി പ്രകാരം ഏറ്റവും കുറഞ്ഞ ടീമുകളാകും ഇത്തവണ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുക. രണ്ടു വര്‍ഷം കൂടുമ്പോഴാണ് അറബ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഏറ്റുമുട്ടുന്ന അറബ് ഗള്‍ഫ് കപ്പ് നടക്കാറുള്ളത്. 1970ല്‍ നടന്ന പ്രഥമ ടൂര്‍ണമെന്റില്‍ ബഹ്‌റൈനായിരുന്നു ജേതാക്കള്‍.

ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍(ഖ്യു.എഫ്.എ), അറബ് ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ഫെഡറേഷന്‍(എ.ജി.സി.എഫ്.എഫ്) എന്നിവയുടെ യോഗത്തിലാണു തിയതി നിശ്ചയിച്ചത്. യോഗത്തില്‍ ഖ്യു.എഫ്.എ പ്രസിഡന്റ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹ്മദ് അല്‍ഥാനി അധ്യക്ഷത വഹിച്ചു. എ.ജി.സി.എഫ്.എഫ് വൈസ് പ്രസിഡന്റ് ജാസിം അല്‍ശക്കീലി, ജനറല്‍ സെക്രട്ടറി ജാസിം അല്‍റുമൈഹി, അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി അഹ്മദ് അല്‍നുഐമി, ഒമാന്‍, കുവൈത്ത്, ഇറാഖ്, യമന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

പങ്കാളിത്തം ഇതുവരെ ഉറപ്പാക്കാത്ത സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍ എന്നീ ടീമുകള്‍ക്ക് അന്തിമ ഫിക്‌സ്ചര്‍ തയാറാകുന്നതുവരെ സന്നദ്ധത അറിയിക്കാന്‍ അവസരമുണ്ടെന്ന് യോഗത്തില്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹ്മദ് അല്‍ഥാനി അറിയിച്ചു.  


Latest Related News