Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറില്‍ കൊവിഡ് വാക്‌സിന്‍ വിതരണം 10 ലക്ഷത്തിലേക്ക്; ഇതുവരെ നല്‍കിയത് 900,000 ഡോസുകള്‍

April 04, 2021

April 04, 2021

ദോഹ: ഖത്തറില്‍ ഇതുവരെ നല്‍കിയത് കൊവിഡ്-19 പ്രതിരോധ വാക്‌സിന്റെ 900,000 ഡോസുകള്‍. ദ്രുതഗതിയില്‍ പുരോഗമിക്കുന്ന വാക്‌സിനേഷന്‍ ഉടന്‍ 10 ലക്ഷം ഡോസുകളിലെത്തും. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 21,993 ഡോസുകളാണ് നല്‍കിയത്. 

പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും വാക്‌സിന്‍ ലഭ്യമാക്കിയതോടെ ഖത്തറിലെ വാക്‌സിനേഷന്‍ വേഗത്തിലായി. കൂടാതെ രണ്ട് ഡ്രൈവ്-ത്രൂ വാക്‌സിനേഷന്‍ കേന്ദ്രങ്ങളും ഖത്തറില്‍ തുറന്നു. ലൂസൈലിലും അല്‍ വക്രയിലുമാണ് ഡ്രൈവ്-ത്രൂ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തുറന്നത്. 

ഫൈസര്‍/ബയോണ്‍ടെക്, മൊഡേണ എന്നീ കമ്പനികളുടെ വാക്‌സിനാണ് ഖത്തറില്‍ നിലവില്‍ വിതരണം ചെയ്യുന്നത്. വാക്‌സിനേഷന്റെ വേഗത വര്‍ധിപ്പിക്കുന്നതിലൂടെ ഖത്തറിലെ ജനജീവിതം സാധാരണനിലയിലാകുമെന്നാണ് പൊതുജനാരോഗ്യ മന്ത്രാലയം പ്രതീക്ഷിക്കുന്നത്. എന്നാല്‍ അടുത്ത ആഴ്ചകളിലോ മാസങ്ങളിലോ ഇത് സംഭവിക്കില്ല എന്നും മന്ത്രാലയം വ്യക്തമാക്കുന്നു. 

'2021 ലും കൊറോണ വൈറസ് നമ്മുടെ ആരോഗ്യത്തിന് ഭീഷണിയായി തുടരും. കൂടാതെ ഖത്തറിലെ ജനങ്ങളില്‍ യോഗ്യരായ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കുന്നത് വരെ ശാരീരിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും പതിവായി സോപ്പ് ഉപയോഗിച്ച് കൈ കഴുകുകയും ചെയ്യുന്നത് തുടരണം' -പൊതുജനാരോഗ്യ മന്ത്രാലയം പറഞ്ഞു. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News