Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ ഏപ്രിൽ മാസം ഇന്ധന വിലയിൽ കുറവുണ്ടാകും 

March 31, 2020

March 31, 2020

ദോഹ : ഖത്തറിൽ ഏപ്രിൽ മാസത്തേക്കുള്ള പുതുക്കിയ ഇന്ധന നിരക്കുകൾ പ്രഖ്യാപിച്ചു. സൂപ്പർ - പ്രീമിയം  പെട്രോളിന് 35 ദിർഹത്തിന്റെ കുറവ് വരുത്തിയിട്ടുണ്ട്.. ഇതനുസരിച്ച് പ്രീമിയം ഗ്രെയ്‌ഡ്‌ പെട്രോൾ ലിറ്ററിന് 1.25 ദിർഹമായിരിക്കും ഏപ്രിൽ മാസത്തെ നിരക്ക്. സൂപ്പർ പെട്രോൾ ലിറ്ററിന് 1.30 ദിർഹമാണ് പുതുക്കിയ നിരക്ക്. 

ഡീസൽ ലിറ്ററിന് ഏപ്രിൽ മാസം 40 ദിർഹത്തിന്റെ കുറവുണ്ടാകും.1.30 ദിർഹമായിരിക്കും പുതുക്കിയ നിരക്ക്. ഖത്തർ പെട്രോളിയമാണ് പുതുക്കിയ നിരക്കുകൾ പ്രഖ്യാപിച്ചത്. 2017 മുതലാണ് ആഗോള വിപണിയിലെ ഇന്ധന വിലയ്ക്കനുസരിച്ച് ഖത്തർ പെട്രോളിയം ഓരോ മാസവും പുതുക്കിയ നിരക്കുകൾ പ്രഖ്യാപിച്ചു തുടങ്ങിയത്. 
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.        


Latest Related News