Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദുർഗാദാസിൻ്റെ പ്രസ്താവന അപലപനീയം,ഖത്തർ കേരളീയം ഗ്ലോബലിന്റെ അംഗികാരം റദ്ദാക്കണമെന്നും ഖത്തർ സംസ്കൃതി

May 05, 2022

May 05, 2022

ദോഹ : കഴിഞ്ഞ ദിവസം കേരളത്തിൽ നടന്ന ഒരു പരിപാടിക്കിടയിൽ ഖത്തർ പ്രവാസിയായ ദുർഗാദാസ് ശിശുപാലൻ നടത്തിയ പ്രസ്താവന അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് ഖത്തർ സംസ്കൃതി പ്രസ്താവനയിൽ അറിയിച്ചു.വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന നഴ്സുമാരെ അവഹേളിക്കുന്ന പരാമർശമാണ് ദുർഗാദാസ് നടത്തിയത്.
മലയാളം മിഷൻ പ്രവർത്തനങ്ങൾക്ക് അഫിലിയേഷൻ നേടിയ ഖത്തറിലെ സംഘടനയുടെ പ്രതിനിധി എന്ന നിലയിൽ, "ഖത്തർ കേരളീയം ഗ്ലോബൽ" എന്ന സംഘടയുടെ അഗീകാരം അടിയന്തരമായി റദ്ദാക്കണമെന്നും ഖത്തർ സംസ്കൃതി മലയാളം മിഷനോട് ആവശ്യപ്പെട്ടു.
മലയാള ഭാഷാ പഠനം വിദേശ രാജ്യങ്ങളിൽ കൂടി ലഭ്യമാകുന്നതിൻ്റെ ഭാഗമായി മലയാളം മിഷൻ വിവിധ വിദേശ രാജ്യങ്ങളിലേ മലയാളി പ്രവാസി സംഘടനകൾക്ക് പഠന പ്രവർത്തനങ്ങൾക്കു അംഗീകാരം നൽകിയിട്ടുണ്ട്. അത്തരത്തിൽ ഖത്തറിലെ മലയാളം മിഷൻ ക്ലാസുകൾ സംഘടിപ്പിക്കാൻ ഉള്ള ഒരു ഏജൻസി മാത്രമാണ് ദുർഗ്ഗാ ദാസ് അംഗമായിട്ടുള്ള "ഖത്തർ കേരളീയം ഗ്ലോബൽ". ദുർഗ്ഗാദാസ് സസ്ഥാന സർക്കാർ നിയമിച്ച മലയാളം മിഷൻ പ്രതിനിധിയാണ് എന്ന തരത്തിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണ്. ഏത് പ്രാവസി സംഘടനകൾക്കും ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമാകാൻ അപേക്ഷിക്കാം. പഠന പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കുക എന്നത് മാത്രമാണ് ഇത്തരം സംഘടനകളുടെ ചുമതല. മറിച്ചുള്ള വാർത്തകൾ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും സംസ്കൃതി ജനറൽ സെക്രട്ടറി പ്രസ്താവനയിൽ പറഞ്ഞു.

ഖത്തറിലെ ഇടതുപക്ഷ അനുഭാവികളായ സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയാണ് ഖത്തർ സംസ്‌കൃതി.ദുർഗാദാസിന്റെ പ്രസ്താവനക്കെതിരെ വിവിധ സംഘടനകൾ നേരത്തെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.ഇൻകാസ്,കെ.എം.സി.സി,ഐ.എം.സി.സി,കൾചറൽ ഫോറം,സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സിഐ.സി),ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം,യൂത്ത് ഫോറം,നെഴ്സുമാരുടെ സംഘടനയായ യുണീക്‌ ഖത്തർ തുടങ്ങിയ സംഘടനകൾ ദുർഗാദാസിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക .

 


Latest Related News