Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ നിന്നുള്ള ഉംറ സർവീസ് പുനരാരംഭിച്ചു

October 07, 2021

October 07, 2021

ദോഹ : അംഗീകൃത ലൈസൻസുള്ള ടൂർ ഓപ്പറേറ്റർമാർക്ക് ഉംറാ തീർത്ഥാടനത്തിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാമെന്ന് അധികൃതർ വ്യക്തമാക്കി. ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ തലവൻ അലി സുൽത്താൻ അൽ മിസിഫിരിയാണ് ഖത്തർ ടീവിക്ക് നൽകിയ അഭിമുഖത്തിനിടെ ഇക്കാര്യം വ്യക്തമാക്കിയത്. 

പ്രവാസികൾക്കും അംഗീകൃത ഏജൻസികൾ വഴി ഉംറക്ക് രജിസ്റ്റർ ചെയ്യാം. മുഖീം പോർട്ടലിലൂടെയാണ് ഇതിനായുള്ള അപേക്ഷ നൽകേണ്ടത്. ഒപ്പം തവക്കൽന, ഈറ്റ്മാർന എന്നീ ആപ്പുകളിൽ രജിസ്റ്റർ ചെയ്യുകയും വേണം. ശേഷം, ഇനായ ഓഫീസിലെത്തി "ഇ ബ്രേസ്‌ലെറ്റ്" വാങ്ങുകയും വേണം. ഈ ബ്രേസ്‌ലെറ്റ് കൈവശമുണ്ടെങ്കിൽ മാത്രമേ ഉംറ കർമ്മങ്ങൾ നിർവഹിക്കാനും, മസ്ജിദുൽ ഹറമിൽ നിസ്കരിക്കുവാനും സാധിക്കുകയുള്ളൂ. തീർത്ഥാടകരുടെ സൗകര്യത്തിനായി മക്കയിലെ പത്തോളം ഹോട്ടലുകളിൽ ഇനായ ഓഫീസുകൾ തയ്യാറാക്കിയിട്ടുണ്ടെന്നും അൽ മിസിഫിരി അറിയിച്ചു.


Latest Related News