Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിലെ മലയാളികൾക്ക് ആശ്വാസം, കോവിഡ് നിയന്ത്രണം വിമാന സർവീസുകളെ ബാധിക്കില്ല

February 04, 2021

February 04, 2021

ദോഹ : കൊവിഡിന്റെ രണ്ടാം വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഖത്തറിൽ പുനഃസ്ഥാപിച്ച നിയന്ത്രണങ്ങൾ വിമാന സർവീസുകളെ ബാധിക്കില്ല.സൗദിയിലും കുവൈത്തിലും യാത്രാ വിലക്ക് നിലവിൽ വന്ന സാഹചര്യത്തിൽ ഖത്തറിലും വിമാനത്താവളം അടക്കുന്നു എന്നതുൾപ്പടെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.ഏറ്റവുമധികം വിദേശതൊഴിലാളികൾ താമസിക്കുന്ന വ്യവസായ മേഖലയിൽ വീണ്ടും ലോക്ഡൗൺ ഏർപെടുത്തുമോ എന്ന കാര്യത്തിലും മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് കടുത്ത ആശങ്കയുണ്ടായിരുന്നു.

എന്നാൽ ഖത്തറിലേക്ക് യാത്രാവിലക്ക് ഇല്ലെന്നും  ഇത്തരത്തിലുള്ള പ്രചാരണം തെറ്റാണെന്നും അധികൃതർ അറിയിച്ചു. നിലവിലുള്ള സര്‍വീസുകള്‍ അതേപടി തുടരാനാണ് തീരുമാനം.

വിദേശികൾക്കും പ്രവാസികൾക്കും ഖത്തറിൽ പ്രവേശിക്കുന്നതിന് യാതൊരു നിയന്ത്രണവും ഇതുവരെ ഏർപ്പെടുത്തിയിട്ടില്ലെന്നും ഇതുസംബന്ധമായി പ്രചരിക്കുന്ന വാർത്തകൾ പൂർണമായും തെറ്റാണെന്നും ഡിസ്കവർ ഖത്തർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
"ഖത്തർ ഗവണ്മെന്റ് നേരത്തെ പുറപ്പെടുവിച്ച ഇതുവരെയുള്ള നിയമങ്ങൾക്കും മാനദണ്ഡങ്ങൾക്കും യാതൊരു മാറ്റവും വരുത്തിയിട്ടില്ല. ഖത്തർ പൗരന്മാരെ മാത്രമാണ് അതിർത്തി അല്ലെങ്കിൽ എയർപോർട്ട് വഴി കടത്തിവിടുന്നത് എന്ന വാർത്ത തെറ്റാണ്," ഡിസ്കവർ ഖത്തർ ഒരു പ്രസ്താവനയിൽ പറഞ്ഞു.

ഇത്തരം വ്യാജ വാർത്തകൾ പരത്താനായി ഡിസ്കവർ ഖത്തർ വെബ്സൈറ്റ് ചിത്രങ്ങൾ ഉപയോഗിക്കുന്നതായി തങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

അതേസമയം,കോവിഡിനെ തുടർന്ന് നിരവധി മലയാളികളാണ് ഇപ്പോഴും നാട്ടിൽ കുടുങ്ങികിടക്കുന്നത്.മാസങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം ഖത്തർ പോർട്ടൽ വഴി അനുമതി ലഭിച്ച ഇവരിൽ പലരും തിരിച്ചു വരാനുള്ള ടിക്കറ്റെടുത്ത് യാത്രക്കുള്ള ഒരുക്കത്തിലാണ്. ഇതിനിടെ വിമാനത്താവളം അടക്കുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചത് ഇവരിൽ കടുത്ത ആശങ്കയുണ്ടാക്കിയിരുന്നു.

കഴിഞ്ഞ ദിവസം പുനഃസ്ഥാപിച്ച നിയന്ത്രണങ്ങൾ ഇവയാണ് :

  • ഓഫിസുകളിൽ 80 ശതമാനം ജീവനക്കാർ മാത്രമേ ഹാജരാകാൻ പാടുള്ളൂ. ബാക്കിയുള്ളവർ വീടുകളിലിരുന്ന് ജോലി ചെയ്യണം.

 

  • ഓഫിസുകളിലെ യോഗങ്ങളിൽ 15 പേർ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ.

 

  • ഇൻഡോർ പരിപാടികളിൽ അഞ്ചുപേർ മാത്രമേ ഉണ്ടാകാവൂ. പുറത്തുനടക്കുന്ന പരിപാടികളിൽ 15 പേർക്കും അനുമതി.

 

  • പാർക്കുകളിലെയും ബീച്ചുകളിലെയും കളിസ്ഥലങ്ങൾ അടക്കും.

 

  • റസ്റ്റോറൻറുകൾ, കഫേകൾ എന്നിവയുടെ പ്രവർത്തനശേഷി കുറച്ചു. മാളുകളിലെ ഫുഡ്കോർട്ടുകൾ അടക്കണം.

 

  • പള്ളികൾ അടക്കില്ല. അംഗശുദ്ധിവരുത്താനുള്ള സൗകര്യങ്ങൾ, ടോയ്ലെറ്റ് എന്നിവ അടച്ചിടും.

 

  • ഓൺലൈൻ, നേരിട്ടുള്ള പഠനം എന്നിവ സമന്വയിപ്പിച്ചുള്ള പഠനരീതിയിൽ തന്നെ നിലവിലുള്ള ശേഷിയിൽ സ്കൂളുകൾ പ്രവർത്തിക്കും.

 
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News