Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ ദേശീയ മേൽവിലാസ നിയമത്തിന് വൻ പിന്തുണയെന്ന് സർവേഫലം 

December 26, 2019

December 26, 2019

ദോഹ :  ഖത്തർ ആഭ്യന്തര മന്ത്രാലയം ഉടൻ നടപ്പാക്കാനിരിക്കുന്ന ദേശീയ മേൽവിലാസ നിയമത്തിന് രാജ്യത്തെ പൗരന്മാരിൽ നിന്നും താമസക്കാരിൽ നിന്നും വൻ പിന്തുണ ലഭിക്കുന്നതായി റിപ്പോർട്ട്. മന്ത്രാലയം ഇത് സംബന്ധിച്ച് നടത്തിയ ഓൺലൈൻ സർവേയിൽ 91 ശതമാനം പേരും മേൽവിലാസ നിയമത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. മേൽവിലാസ നിയമത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അഭിപ്രായം ആരായാനാണ് മന്ത്രാലയം സർവേ നടത്തിയത്. 

1854 പേരാണ് സർവേയിൽ പങ്കെടുത്ത്  തങ്ങളുടെ അഭിപ്രായങ്ങൾ അറിയിച്ചത്. ഇതിൽ 1399 പേരും ദേശീയ മേൽവിലാസ നിയമം 'വളരെ പ്രധാന'മാണെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ 299 പേർ നിയമം 'പ്രധാന'പ്പെട്ടതാണെന്ന് മാത്രം അഭിപ്രായപ്പെട്ടു. അതേസമയം, 80 പേർ മാത്രമാണ് നിയമം അത്ര പ്രധാനമല്ലെന്ന് അഭിപ്രായപ്പെട്ടത്. കഴിഞ്ഞ നവംബർ 18 നാണ് രാജ്യത്ത് ദേശീയ മേൽവിലാസ നിയമം നടപ്പിലാക്കുന്ന കാര്യം ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും താമസസ്ഥലത്തെ മേൽവിലാസം ഉൾപ്പെടെയുള്ള മുഴുവൻ വിവരങ്ങളും ഡിജിറ്റൽ ഡാറ്റയായി സൂക്ഷിക്കുന്നതാണ് ദേശീയ മേൽവിലാസ നിയമം.പദ്ധതി ഉടൻ നിലവിൽ വരും.


Latest Related News